കെവിന്‍റെത് മുങ്ങിമരണമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

കോട്ടയം: കെവിന്‍റെത്​ മുങ്ങി മരണം തന്നെയെന്ന്​ മെഡിക്കല്‍ ബോര്‍ഡ്​ റിപ്പോര്‍ട്ട്​. മെഡിക്കല്‍ ബോര്‍ഡി​ന്‍റെ പ്രാഥമിക വിലയിരുത്തല്‍ അടങ്ങിയ റിപ്പോര്‍ട്ട്​ ഐ.ജിക്ക്​ സമര്‍പ്പിച്ചു. അന്തിമ റിപ്പോര്‍ട്ട്​ തയാറാക്കുന്നതിന്​ മുമ്പ്​ സംഘം തെന്‍മലയില്‍ കെവിന്‍ മുങ്ങി മരിച്ച ഭാഗത്ത്​ പരിശോധന നടത്തും. ​

കെവി​​ന്‍റെത്​ മുങ്ങിമരണമാണെന്നായിരുന്നു പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്​. തുടര്‍ന്ന്​ വിദഗ്ദാഭിപ്രായം വേണമെന്ന്​ അന്വേഷണസംഘം ആവശ്യപ്പെട്ടതനുസരിച്ചാണ്​ മെഡിക്കല്‍ ബോര്‍ഡ്​ രൂപീകരിച്ചത്​. മെഡിക്കല്‍ ബോര്‍ഡി​​ന്‍റെയും പ്രാഥമിക നിഗമനം മുങ്ങിമരണമാണെന്നാണ്​.

എന്നാല്‍ കെവിന്‍റെ ശരീരത്തിന്‍റെ ഇരുഭാഗത്തും പോറലേറ്റതി​​ന്‍റെ പാടുകളുണ്ടെന്നും ഇത്​ എങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സ്​ഥലം സന്ദര്‍ശിക്കണമെന്നും സംഘം അറിയിച്ചു. അതിനുശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്താനാകൂവെന്നും മെഡിക്കല്‍ ബോര്‍ഡ്​ വ്യക്തമാക്കി.

 

prp

Related posts

Leave a Reply

*