കെവിന്‍ വധം: നീനുവിന് മാനസികരോഗമില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട്

കോട്ടയം : കാമുകിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച കെവിന്‍റെ ഭാര്യ നീനു മാനസിക മാനസികരോഗമില്ലെന്ന് ഡോക്ടറുടെ മൊഴി. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദയാണ് ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നീനുവിന് അനുകൂലമായി മൊഴി നല്‍കിയിരിക്കുന്നത്.

മകള്‍ നീനു മാനസികരോഗയാണെന്ന് പിതാവ് ചാക്കോ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, നീനുവിന് യാതൊരു മാനസിക രോഗവും ഇല്ലെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഡോക്ടറുടെ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാക്കി.

നീനുവിനെ മൂന്നു തവണ തന്റെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടു വന്നിരുന്നുവെന്നും എന്നാല്‍, നീനുവിന് ഒരു പ്രശ്‌നവും ഉള്ളതായി തോന്നിയിരുന്നില്ലെന്നും ഡോക്ടര്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

prp

Related posts

Leave a Reply

*