വീട്ടുകാരുടെ അന്ധവിശ്വാസം: സ്വതന്ത്ര്യമായി ജീവിക്കാന്‍ സഹോദരിമാര്‍ വീടുവിട്ടിറങ്ങി

ആലപ്പുഴ: വീട്ടുകാരുടെ അന്ധമായ മതവിശ്വാസം സഹിക്കാനാകാതെ സഹോദരിമാര്‍ വീടുവിട്ടിറങ്ങി. കോടതിയുടെ അനുമതിയോടെയാണ് യുവതികള്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ബിരുദധാരിയായ 22കാരിയും ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ 20കാരിയുമാണ് സ്വതന്ത്ര്യമായി ജീവിക്കണമെന്നാവശ്യവുമായി മുന്നോട്ട് വന്നത്.

ആലപ്പുഴ മുട്ടത്തെ വീട്ടില്‍ നിന്നും ഇവര്‍ ഒന്നിച്ചിറങ്ങി. ഇതിനെതിരെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടികളെ സ്വതന്ത്ര്യമായി ജീവിക്കാന്‍ കോടതി അനുമതി നല്‍കി. മതവിശ്വാസമനുസരിച്ച് വസ്ത്രം ധരിക്കാത്തതിനും ആചാരങ്ങള്‍ പിന്തുടരാത്തതിനും വീട്ടില്‍നിന്ന് എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നതിനാലാണ് വീടു വിട്ടത്.

ജോലിചെയ്യണം, ജീവിക്കാനുള്ള പണം സ്വന്തമായി കണ്ടെത്തണം. സഹോദരിയെ പഠിപ്പിക്കണം. അവളുടെ വിവാഹം നടത്തണം. പിന്നെ എന്റെ കാര്യവും നോക്കണം 22 കാരിയായ കെമിസ്ട്രി ബിരുദധാരിയായ യുവതി പറയുന്നു.കഴിഞ്ഞ ബുധനാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ ഹരിപ്പാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവരെ എറണാകുളത്തെ വനിതാഹോസ്റ്റലില്‍ നിന്നും കണ്ടെത്തി. നേരിട്ട് കോടതിയില്‍ ഹാജരാകാമെന്ന് പോലീസിനെ അറിയിച്ച ഇവര്‍ വെള്ളിയാഴ്ച രാവിലെ മുന്‍സിഫ് മജിസ്‌ട്രേറ്റ് ഡി.ശ്രീകുമാറിന്റെ മുന്‍പില്‍ ഹാജരായി.

ഇഷ്ടമില്ലാത്ത വിവാഹം നടത്തുമെന്ന ആശങ്കകൂടിയായപ്പോഴാണ് വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാന്‍ തീരുമാനിച്ചത്. യുക്തിവാദ ആശയഗതികളോട് ആഭിമുഖ്യം പുലര്‍ത്തുന്നുണ്ടെന്നും യുവതി കോടതിയില്‍ അറിയിച്ചു. ഇതോടെ പ്രായ പൂര്‍ത്തിയായതോടെ ഇവരെ കോടതി അവരുടെ ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു.

prp

Related posts

Leave a Reply

*