കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ ജനറലിന്‍റെ വാദം പൊളിയുന്നു

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെയുള്ള മദര്‍ ജനറല്‍ റെജീന കടംത്തോട്ടിന്‍റെ വാദം പൊളിയുന്നു. മറ്റൊരാളുമായുണ്ടായിരുന്ന അവിഹിതബന്ധം സംബന്ധിച്ച പരാതിയില്‍ നടപടി എടുത്തതിനാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗിക ചൂഷണം ആരോപിക്കുന്നതെന്നുള്ള മദര്‍ ജനറലിന്റെ പരാമര്‍ശമാണ് പൊളിയുന്നത്. ഇതുസംബന്ധിച്ച കത്ത് ചില ചാനലുകള്‍ പുറത്തുവിട്ടു.

കന്യാസ്ത്രീക്കെതിരായ അവിഹിതബന്ധ പരാതിയില്‍ തെളിവ് ശേഖരണത്തിനും നടപടി എടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണ് താന്‍ കുറവിലങ്ങാട് എത്തിയതെന്നായിരുന്നു മദര്‍ ജനറലിന്‍റെ വാദം. ഈ വിഷയത്തില്‍ അന്വേഷണം പുരോഗമിക്കവേയാണ് ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിയുമായെത്തിയതെന്നും മദര്‍ ജനറല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാദങ്ങളെ പൊളിക്കുന്ന കത്തുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജൂണ്‍ രണ്ടിന് മദര്‍ ജനറല്‍ കുറവിലങ്ങാട് എത്തിയിരുന്നു. തുടര്‍ന്ന് അവിടെയുള്ള കന്യാസ്ത്രീകളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്ത് പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറല്‍ കണ്ടിരുന്നില്ല. തുടര്‍ന്ന് മദര്‍ കന്യാസ്ത്രീക്ക് കത്ത് അയച്ചു. കത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘കുറവിലങ്ങാട് എത്തി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ താങ്കളെ കാണാന്‍ സാധിച്ചില്ല.

ബിഷപ്പിനെതിരെ പരാതി നല്‍കിയ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് നിങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. ആ നിര്‍ദേശങ്ങള്‍ ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരത്തിന് വേണ്ടി പോകേണ്ടതുണ്ട്’. ഈ വാചകങ്ങളാണ് മദര്‍ ജനറലിന്റെ വാദത്തെ പൊളിക്കുന്നത്.

prp

Related posts

Leave a Reply

*