”രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു”- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നീനു

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്‍റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിനെ ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. കല്ല്യാണം കഴിഞ്ഞ് ഒരു ദിവസം പോലും ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കാതെ നീനുവിന്‍റെ വീട്ടുകാര്‍ കെവിനെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ തന്‍റെ വീട്ടുകാരെ കുറിച്ച്‌ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നീനു.

തന്‍റെ വീട്ടില്‍ നിന്നും ഒരിക്കല്‍ പോലും സമാധാനം കിട്ടിയിട്ടില്ലെന്നും വീട്ടുകാര്‍ കാരണം രണ്ടു തവണ താന്‍ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും നീനും പറഞ്ഞു. വിട്ടില്‍ അച്ഛനോ അമ്മയ്‌ക്കോ സഹോദരനോ തന്നോട് അല്‍പ്പം പോലും സ്‌നേഹം ഇല്ലായിരുന്നെന്നും കെവിനെ കണ്ടു മുട്ടുന്നതിന് മുമ്പ് തന്നെ വീട്ടുകാര്‍ തന്നെ മനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും നീനു വ്യക്തമാക്കി.

ഒന്ന് കരഞ്ഞാല്‍ എന്തിനാണ് കരഞ്ഞതെന്ന് ചോദിച്ചും. കരഞ്ഞില്ലേല്‍ എന്താടി നീ കരയാത്തത് എന്ന് ചോദിച്ചും തന്നെ മര്‍ദ്ദിക്കുമായിരുന്നെന്നും ഒരു കാര്യവുമില്ലാതെ അമ്മ രഹ്ന തന്നെ ഉപദ്രവിക്കുമായിരുന്നെന്നും നീനു പറഞ്ഞു. അച്ഛന്റെ വീട്ടുകാരുമായി അടുക്കാന്‍ അമ്മ രഹ്ന ഒരിക്കലും അനുവദിച്ചിരുന്നില്ലെന്നും ഫോണില്‍ സംസാരിച്ചാല്‍ പോലും വഴക്ക് പറയുമായിരുന്നെന്നും നീനു വ്യക്തമാക്കി.

ആറ് വര്‍ഷത്തോളം വിദേശത്തായിരുന്ന സഹോദരന്‍ ഷാനുവുമായും മാനസികമായി നീനുവിന് യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല. വല്ലപ്പോഴും നാട്ടില്‍ വരുമ്ബോള്‍ മാത്രം സംസാരിക്കുമെന്നല്ലാതെ ഫോണ്‍ വിളിച്ച്‌ പോലും നീനുവിന്‍റെ കാര്യങ്ങള്‍ തിരക്കിയിരുന്നില്ല. വീട്ടിലെ സാഹചര്യം വഷളായതോടെയാണ് ജിയോളജി പഠിക്കാന്‍ താന്‍ കോട്ടയത്തെത്തിയതെന്നും അല്ലാതെ അത് പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ലെന്നും നീനു പറഞ്ഞു.

ഞാന്‍ ജീവിക്കാന്‍ തുടങ്ങിയത് കെവിനെ കണ്ടുമുട്ടിയതോടെയാണ്. വീട്ടില്‍ എന്ത് പ്രശ്‌നമുണ്ടായാലും അത് തന്നോട് തീര്‍ത്തോളൂ എന്നായിരുന്നു കെവിന്‍ പറഞ്ഞിരുന്നതെന്നും നീനു പറഞ്ഞു. കൂടാതെ എന്തൊക്കെ പ്രശ്‌നമുണ്ടായാലും ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് താന്‍ കെവിന് വാക്ക് കൊടുത്തിരുന്നുവെന്നും നീനു വെളിപ്പെടുത്തി.

prp

Related posts

Leave a Reply

*