സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ഇനി നികുതി നല്‍കണം!

വാട്‌സ്‌ആപ്പ്, ഫെയ്‌സ്ബുക്ക്, വൈബര്‍,ട്വിറ്റര്‍ എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട ഭരണകൂടം. വരുമാനമുണ്ടാക്കുന്നതിനും ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനുമാണ് ഭരണകൂടത്തിന്റെ ഈ നടപടി. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജൂലായ് ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ എക്‌സൈസ് നികുതി ബില്‍ അനുസരിച്ച്‌ ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ് (3.6 രൂപ) നല്‍കേണ്ടിവരും.

ഗോസിപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയ പ്രചാരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഉഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസേവെനി സോഷ്യല്‍ മീഡിയാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ ടാക്‌സ് കടബാധ്യതയ്ക്ക് ഗുണം ചെയ്യുമെന്ന് ഉഗാണ്ടയുടെ ധനകാര്യ മന്ത്രി ഡേവിഡ് ബാഹാട്ടിയും പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. ഉഗാണ്ടയില്‍ 20 ലക്ഷത്തില്‍ അധികമാളുകള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുണ്ട്.

കെനിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് രണ്ടുവര്‍ഷം തടവ് ശിക്ഷയും കനത്ത പിഴയും ലഭിക്കുന്ന കുറ്റകൃത്യമാക്കി പുതിയ സൈബര്‍ക്രൈം ബില്‍ പാസാക്കിയിരുന്നു. ഉഗാണ്ടയുടെ അയല്‍ രാജ്യമായ താന്‍സാനിയ അടുത്തിടെ ബ്ലോഗര്‍മാര്‍ക്കും ഓണ്‍ലൈന്‍ പ്രസാദകര്‍ക്കും 930 ഡോളര്‍ ഫീസ് നിശ്ചയിച്ചിരുന്നു.

prp

Related posts

Leave a Reply

*