സോഷ്യല്‍ മീഡിയയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; രാഷ്ട്രീയമായ പരസ്യങ്ങൾക്കും പ്രചരണങ്ങൾക്കും മുന്‍കൂര്‍ അനുമതി തേടണം

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യൽമീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദ്ദേശക പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപരമായ പരസ്യങ്ങളും പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പങ്കുവയ്ക്കുന്ന മുഴുവൻ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പെട്ടാല്‍ സൈറ്റുകളില്‍നിന്ന് ഉടന്‍ മാറ്റണമെന്നും ഫേസ്‍ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളുമായി […]

സോഷ്യല്‍മീഡിയയില്‍ തരംഗമായി മേരി പോപ്പിന്‍സ് ചലഞ്ച്- VIDEO

ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകള്‍ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വൈറലായി മറ്റൊരു ചലഞ്ച്. മേരി പോപ്പിന്‍സ് ചലഞ്ച് ആണ് ഇപ്പോള്‍ യുവത്വങ്ങള്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കൈയില്‍ ഒരു കുട പിടിച്ച്‌ ഉയരത്തില്‍ നിന്ന് ചാടുകയാണ് മേരി പോപ്പിന്‍സ് ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചാണ് കുടയുമായി ചാടുന്ന ആള്‍ എത്തിച്ചേരുന്നത്. ഇതിന് അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പലരും ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കിടുന്നുണ്ട്. പാലത്തിനും കെട്ടിടങ്ങള്‍ക്കും […]

സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും ഇനി നികുതി നല്‍കണം!

വാട്‌സ്‌ആപ്പ്, ഫെയ്‌സ്ബുക്ക്, വൈബര്‍,ട്വിറ്റര്‍ എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തി ഉഗാണ്ട ഭരണകൂടം. വരുമാനമുണ്ടാക്കുന്നതിനും ഗോസിപ്പുകളുടെ പ്രചരണം തടയുന്നതിനുമാണ് ഭരണകൂടത്തിന്റെ ഈ നടപടി. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ഈ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ജൂലായ് ഒന്നുമുതല്‍ നിലവില്‍ വരുന്ന പുതിയ എക്‌സൈസ് നികുതി ബില്‍ അനുസരിച്ച്‌ ഉപയോക്താക്കള്‍ പ്രതിദിനം 200 ഷില്ലിങ് (3.6 രൂപ) നല്‍കേണ്ടിവരും. ഗോസിപ്പുകള്‍ക്ക് സോഷ്യല്‍ മീഡിയ പ്രചാരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഉഗാണ്ടയുടെ പ്രസിഡന്റ് യൊവേരി മുസേവെനി സോഷ്യല്‍ മീഡിയാ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. സോഷ്യല്‍ […]

സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരം

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് മാത്രമല്ല അത്തരം പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ ഡോ. വിനോദ് ഭട്ടതിരിപ്പാട്. ഇത്തരം കുറ്റകൃത്യം ശിക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുന്നു. അശ്ലീലമായതോ അധിക്ഷേപിക്കുന്നതോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യരുതെന്നും പ്രചരിപ്പിക്കരുതെന്നുമാണ് പുതിയ നിയമം. ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ * അധിക്ഷേപിക്കുന്ന തരത്തിലോ അശ്ലീലച്ചുവയിലോ ഉള്ള കുറിപ്പുകള്‍, പോസ്റ്റുകള്‍. * മറ്റൊരാള്‍ എഴുതിയ ഇത്തരം കുറിപ്പുകള്‍ക്കുള്ള ലൈക്കും ഷെയറും കമന്റും . * അശ്ലീലമായതോ […]

സാമൂഹ്യമാധ്യമങ്ങള്‍ നിയന്ത്രണരേഖയ്ക്കപ്പുറം:​ ഹരീഷ്​ സാല്‍വെ

ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങളുടെ ​കടന്നുകയറ്റം ഭീകരമാണെന്നും അതില്‍ നിയന്ത്രണം വേണമെന്നും പ്രമുഖ അഭിഭാഷകന്‍ ഹരീഷ്​ സാല്‍വെ. കോടതി നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെറ്റായ വിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്​ ഗൗരവമായ വിഷയമാണെന്നും സാല്‍വെ സുപ്രീംകോടതിയില്‍ അറിയിച്ചു. മര്യാദ കൈവിടുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക്​ നിയന്ത്രണം കൊണ്ടുവരണമെന്ന്​ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്​ നരിമാനും കോടതിയില്‍ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍  ​നടന്ന കൂട്ടമാനഭംഗകേസി​​ന്‍റെ  വിചാരണക്കിടയാണ്​ അതിരുകടക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ക്ക്​ കടിഞ്ഞാണിടണമെന്ന്  ​കോടതിയില്‍ ആവശ്യപ്പെട്ടത്​. ട്വിറ്റര്‍ അങ്ങേയറ്റം അസഭ്യമായി കൊണ്ടിരിക്കയാണ്​. അധിക്ഷേപങ്ങള്‍ മാത്രമായപ്പോള്‍ താന്‍ ട്വിറ്റര്‍ അക്കൗണ്ട്​ […]