തിരുവനന്തപുരം: കോട്ടയത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ സംഭവത്തില്‍ പൊലീസ് നടപടി വൈകിയത് തന്റെ യാത്രയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പൊലീസിന്‍െറ വീഴ്ചകള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കര്‍ക്കശമായ നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പ്രത്യേക സംഘമാണ്. എസ്.ഐക്ക് അതില്‍ പങ്കൊന്നുമില്ല. കുറ്റവാളികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം മാന്നാനത്ത് നിന്ന് ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കോട്ടയം നട്ടാശ്ശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന് കെവി(24)ന്റെ മൃതദേഹമാണ് പുനലൂര്‍ ചാലിയേക്കരയിലെ തോട്ടില്‍ നിന്ന് കണ്ടെത്തിയത്.

