കോഴിക്കോട്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവച്ചു.
ജൂണ്‍ അഞ്ചിനായിരിക്കും രണ്ട് ജില്ലകളിലെയും പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുകയെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

