കെവിന്‍ കൊലക്കേസ്; പ്രാഥമിക വാദം ഈ മാസം 7 ന് തുടങ്ങും

കോട്ടയം: കെവിന്‍ കൊലപാതക കേസിലെ പ്രാഥമിക വാദം ഈ മാസം 7 ന് തുടങ്ങും. എല്ലാ പ്രതികളും ഹാജരാകണം. കുറ്റപത്ര പ്രകാരമുള്ള കുറ്റം ചുമത്തുന്നതിന് മുന്നോടിയായുള്ള വാദമാണ് നടക്കുക.

ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിലുണ്ടായ വിരോധത്തെ തുടര്‍ന്ന് നീനുവിന്‍റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്‍റെ കുറ്റപത്രം.

കഴിഞ്ഞ മെയ് 27 നായിരുന്നു സംഭവം. കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നും കെവിനെയും ബന്ധുവിനെയും അക്രമികള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് ബന്ധുവിനെ വഴിയില്‍ ഇറക്കിവിട്ടു. കെവിനു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് തെന്‍മലയില്‍ തോട്ടില്‍ നിന്നും കെവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ നീനുവിന്‍റെ സഹോദരന്‍ ഒന്നാം പ്രതിയും പിതാവ് അഞ്ചാം പ്രതിയുമാണ്.

prp

Related posts

Leave a Reply

*