വോട്ട് ചോദിച്ച്‌ ഓടിക്കയറിയത് കോടതി മുറിയില്‍; പുലിവാല് പിടിച്ച്‌ കണ്ണന്താനം

പ​റ​വൂ​ര്‍: വോ​ട്ടു​പിടിത്തത്തിനിടെ കോ​ട​തി മു​റി​യി​ല്‍ ക​യ​റി​യ എറണാ​കു​ള​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം വിവാദ​ത്തി​ല്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​റ​വൂ​രി​ലെ​ത്തി​യ ക​ണ്ണ​ന്താ​നം പറവൂര്‍ അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തി മു​റി​യി​ല്‍ ക​യ​റി​യ​താ​ണ് വിവാദ​മാ​യ​ത്. കോ​ട​തി​മു​റി​യി​ല്‍ ക​യ​റി​യ​തും വോ​ട്ട​ര്‍​മാ​രെ ക​ണ്ട​തും ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. 

പ​റ​വൂ​ര്‍ ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ പ​രി​സ​ര​ത്ത് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച്‌ എ​ത്തി​യ​താ​യി​രു​ന്നു ക​ണ്ണ​ന്താ​നം. അ​വി​ടെ​നി​ന്ന് സ​മീ​പ​ത്തു​ള്ള അ​ഡീ​ഷ​ണ​ല്‍ സ​ബ് കോ​ട​തി മു​റി​യി​ലേ​ക്ക്‌ ക​യ​റു​ക​യാ​യി​രു​ന്നു. കേ​സി​നാ​യി എത്തി​യ​വ​രും അ​ഭി​ഭാ​ഷ​ക​രും കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ ​സ​മ​യം ജ​ഡ്ജി കോ​ട​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ണ​ന്താ​നം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് ജ​ഡ്ജി കോ​ട​തി മു​റി​യി​ലെ​ത്തി​യ​ത്. 

സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കു​ന്ന കാര്യം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ കോ​ട​തി​യി​ല്‍ ക​യ​റി​യ​ത​ല്ലാ​തെ വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബി​ജെ​പി നേ​താ​ക്ക​ള്‍ ന​ല്‍​കു​ന്ന ‌വി​ശ​ദീ​ക​ര​ണം.

നേരത്തെ,​ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ കണ്ണന്താനം ചാലക്കുടി മണ്ഡലത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച്‌ എത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ കണ്ണന്താനം ആലുവയില്‍ എത്തി വോട്ട് തേടുകയായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിമാനത്താവളം വേറെ മണ്ഡലത്തിലായത് തന്‍റെ പ്രശ്‌നമാണോ എന്നായിരുന്നു കണ്ണന്താനത്തിന്‍റെ മറുചോദ്യം.

prp

Related posts

Leave a Reply

*