ഇന്‍റര്‍സിറ്റി എക്‌സ്പ്രസ്സില്‍ നിന്നും എട്ട് കിലോ കഞ്ചാവ് പിടികൂടി

തൃശ്ശൂര്‍: തൃശ്ശൂരില്‍ വച്ച്‌ ബംഗളൂരു- എറണാകുളം ഇന്‍റര്‍സിറ്റി എക്‌സ്പ്രസില്‍ നിന്ന് എട്ടുകിലോയോളം കഞ്ചാവ് പിടികൂടി. എക്‌സൈസും ആര്‍പിഎഫും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് ട്രെയിന്‍ സീറ്റിനടിയില്‍ നിന്ന് ഉടമയില്ലാത്ത കഞ്ചാവ് അടങ്ങിയ ബാഗുകള്‍ കണ്ടെത്തിയത്.

പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് കവറിനുമേല്‍ സ്പ്രേ അടിച്ചിട്ടുണ്ടായിരുന്നു. ബാഗ് തുറന്നപ്പോള്‍ തന്നെ സ്പ്രേയുടെ മണം വ്യാപിച്ചു. ഇതുവരെ കഞ്ചാവ് കടത്തുന്നവരെക്കുറിച്ചുള്ള സൂചനയൊന്നും ലഭിച്ചിട്ടില്ല. തീവണ്ടിയില്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് നിഗമനം.

prp

Related posts

Leave a Reply

*