പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട; ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: നഗരത്തിലെ കഞ്ചാവ് ലോബിക്കെതിരെ പിടിമുറുക്കി പെരിന്തല്‍മണ്ണ പോലീസ്. ഇന്നലെ നടന്ന പരിശോധനയില്‍ പെരിന്തല്‍മണ്ണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഏഴ് വിദ്യാര്‍ത്ഥികളാണ് പോലീസിന്‍റെ പിടിയിലായത്. പെരിന്തല്‍മണ്ണ പൊന്ന്യാകുറിശ്ശിയിലെ വിജനമായ പ്രദേശത്ത് സംഘം തമ്പടിച്ചിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പ്രദേശം വളഞ്ഞ് നടത്തിയ പരിശോധനയിലാണ് ഏഴ് പേര്‍ പിടിയിലായത്. പിടിയിലായവരില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട കഞ്ചാവ് വിതരണ സംഘത്തിന്‍റെ വിശദ വിവരങ്ങള്‍ പോലീസിന് ലഭ്യമായിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ നിന്നടക്കം വിവരങ്ങള്‍ ലഭിച്ചിരുന്നു. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ് ബിനുവിന്‍റെ നേതൃത്വത്തില്‍ […]

സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി പിടിയില്‍

കോട്ടയം: സിനിമാ തിരക്കഥാകൃത്ത് കഞ്ചാവുമായി അറസ്റ്റില്‍. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ദിലീപ് കുര്യനാണ് കോട്ടയം പൊലീസിന്‍റെ പിടിയിലായത്. തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കഥ ജോലികളിലായിരുന്നു ദിലീപ്.  സിനിമയുടെ ഷൂട്ടിംഗ് അടുത്തുതന്നെ ആരംഭിക്കാന്‍ ഇരിക്കുകയായിരുന്നു. ഈ സിനിമയുടെ ആവശ്യത്തിന് വേണ്ടിയാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ടു ദിവസമായി ദിലീപും കൂട്ടുകാരും ഹോട്ടലിലുണ്ടായിരുന്നു. ദിലീപിന്‍റെ പെരുമാറ്റത്തില്‍ തുടക്കം മുതലേ ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഇതിനിടെ നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരന്‍ ദിലീപിനെ തേടിയെത്തുകയും ചെയ്തു. ഇതോടെ […]