ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗുകള്‍ റെയില്‍വേ പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടതോടെയാണ്‌ കഞ്ചാവാണെന്ന് മനസിലായത്.

ആന്ധ്രയിലെ പത്രകടലാസില്‍ പൊതിഞ്ഞു കഞ്ചാവ് സൂക്ഷിച്ചിരുന്നതിനാല്‍ കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടുവന്നതെന്നും ധന്‍ബാദ് എക്‌സ്പ്രസ്സിലാണ് കഞ്ചാവ് ആലപ്പുഴയില്‍ എത്തിച്ചതെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. ഇതിനു മുന്‍പും ധന്‍ബാദ് എക്‌സപ്രസില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

ആന്ധ്രയില്‍ നിന്ന് കയറ്റിവിട്ട് ആലപ്പുഴയില്‍ നിന്ന് ശേഖരിച്ച് കൊണ്ടുപോകുന്ന സംഘമാകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും പോലീസ് അറിയിച്ചു. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

prp

Related posts

Leave a Reply

*