ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ രണ്ട് ബാഗുകളിലായി ഒളിപ്പിച്ച നിലയില്‍ 20 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗുകള്‍ റെയില്‍വേ പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടതോടെയാണ്‌ കഞ്ചാവാണെന്ന് മനസിലായത്. ആന്ധ്രയിലെ പത്രകടലാസില്‍ പൊതിഞ്ഞു കഞ്ചാവ് സൂക്ഷിച്ചിരുന്നതിനാല്‍ കഞ്ചാവ് ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടുവന്നതെന്നും ധന്‍ബാദ് എക്‌സ്പ്രസ്സിലാണ് കഞ്ചാവ് ആലപ്പുഴയില്‍ എത്തിച്ചതെന്നുമുള്ള നിഗമനത്തിലാണ് പോലീസ്. ഇതിനു മുന്‍പും ധന്‍ബാദ് എക്‌സപ്രസില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ആന്ധ്രയില്‍ നിന്ന് കയറ്റിവിട്ട് ആലപ്പുഴയില്‍ നിന്ന് […]

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം: പ്രതി പിടിയില്‍

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസിലെ പ്രതി പിടിയില്‍. ഇടുക്കി പീരുമേട് ഉപ്പുതുറ ചേലക്കാട്ടു വീട്ടില്‍ കാളിയപ്പന്‍ എന്ന വിശ്വനാഥനാണ് പിടിയിലായത്. 2017 ഏപ്രിലില്‍ ആയിരുന്നു മോഷണം നടന്നത് നവരത്നങ്ങള്‍ പതിച്ച 400 വര്‍ഷത്തിലധികം പഴക്കമുള്ള 12.25 പവന്‍ തൂക്കം വരുന്ന പതക്കമാണ് മോഷണം പോയിരുന്നത്.  വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച്‌ വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍  ഒരു മാസത്തിനുശേഷം ആഭരണം തിരിച്ചു ലഭിച്ചിരുന്നു.  […]

വനിത പഞ്ചായത്തംഗത്തോട് അശ്ലീലസംഭാഷണം; ബിജെപി നേതാവിനെതിരെ കേസ്

അമ്പലപ്പുഴ: ബിജെപിയുടെ വനിത പഞ്ചായത്തംഗത്തോട് ഫോണില്‍ അശ്ലീല ചുവയോടെ സംസാരിച്ച ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്‍റ് ആഞ്ഞിലിപ്പറമ്പില്‍ സുനില്‍കുമാറിനെതിരെയാണ്  പുന്നപ്ര പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. സ്ത്രീകളോട് അശ്ലീലച്ചുവയോടെ സംസാരിക്കുക, അസഭ്യം പറയുക, പോസ്റ്റര്‍ പ്രചരിപ്പിക്കുക, ജാതിപറഞ്ഞ് ആക്ഷേപിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.  അശ്ലീലസംഭാഷണം ചോദ്യം ചെയ്ത ഇതേ വാര്‍ഡിലെ പ്രതിനിധിയായ ബിന്ദുവിനെ സുനില്‍കുമാര്‍ അസഭ്യവും ജാതിപറഞ്ഞും ആക്ഷേപിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ജില്ലാപൊലീസ് മേധാവിയ്ക്കും പുന്നപ്ര […]