അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം: പ്രതി പിടിയില്‍

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസിലെ പ്രതി പിടിയില്‍. ഇടുക്കി പീരുമേട് ഉപ്പുതുറ ചേലക്കാട്ടു വീട്ടില്‍ കാളിയപ്പന്‍ എന്ന വിശ്വനാഥനാണ് പിടിയിലായത്.

2017 ഏപ്രിലില്‍ ആയിരുന്നു മോഷണം നടന്നത് നവരത്നങ്ങള്‍ പതിച്ച 400 വര്‍ഷത്തിലധികം പഴക്കമുള്ള 12.25 പവന്‍ തൂക്കം വരുന്ന പതക്കമാണ് മോഷണം പോയിരുന്നത്.  വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച്‌ വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍  ഒരു മാസത്തിനുശേഷം ആഭരണം തിരിച്ചു ലഭിച്ചിരുന്നു.  കടലാസില്‍ പൊതിഞ്ഞ നിലയില്‍ പതക്കവും മാലയും വേര്‍പെടുത്തിയ ശേഷം ഗുരുവായൂരപ്പന്റെ നടയിലേയും ഗണപതി നടയിലെയും കാണിക്കയില്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

prp

Related posts

Leave a Reply

*