ആലുവയില്‍ വന്‍ കവര്‍ച്ച; വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും 70000 രൂപയും കവര്‍ന്നു

കൊച്ചി: ആലവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി നൂറ് പവനും എഴുപതിനായിരം രൂപയും കവര്‍ന്നു. ആലുവ ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ ഗ്രേസ് മാത്യുസിന്‍റെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി രണ്ടരയോടെയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വീടിന് പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. വീട്ടിനകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെത്തി പൊട്ടിച്ച മദ്യ കുപ്പി കഴുത്തില്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 100 പവനും എഴുപതിനായിരം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. ഡോക്ടറുടെ കഴുത്തിലും […]

ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതി; കള്ളനു പിന്നാലെ ഓടുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ അവസരോചിത ഇടപെടലില്‍ വലയിലായിലായ വാര്‍ത്ത എല്ലാവരും അറിഞ്ഞു കാണും. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാണ് മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവിനെ പിടികൂടിയത്. മോഷ്ടാവിനെ വൃദ്ധ പ്രതിരോധിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ മോഷ്ടാവിന്‍റെ പുറകെ ഓടുന്നത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്ന് യു എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നു. തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകുടി പ്രതികരിച്ചത്. […]

സ്വര്‍ണവുമായി പോയ കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം മോഷ്ടാക്കള്‍ തട്ടിക്കൊണ്ടു പോയി

തൃശ്ശൂര്‍: കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടു പോവുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ പരാതി കൊടുത്തതായി കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെന്‍റ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന 2 പേരെ വലിച്ചു പുറത്തിട്ട ശേഷം മോഷ്ടാക്കള്‍ സ്വര്‍ണ്ണവുമായി കടന്നു. തൃശ്ശൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് കൊണ്ട് പോകുകയായിരുന്ന സ്വര്‍ണ്ണമാണ് കവര്‍ന്നത്. വാളയാറിന് സമീപം ചാവടിയില്‍ വച്ചാണ് മോഷ്ടാക്കളുടെ സംഘം ഇന്ന് രാവിലെ പതിനൊന്നരയോടെ സ്വര്‍ണ്ണം കൊണ്ട് പോകുകയായിരുന്ന വാഹനം തട്ടിയെടുക്കുന്നത്. പെട്രോള്‍ പമ്പിന് […]

അങ്കണവാടിയില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് കുഞ്ഞുങ്ങളുടെ സമ്പാദ്യകുടുക്കയിലെ ആറ് രൂപ

കാഞ്ഞിരപ്പള്ളി: അങ്കണവാടിയില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് കുഞ്ഞുങ്ങള്‍ സൂക്ഷിച്ചിരുന്ന കുടുക്കയിലെ ആറ് രൂപ. വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ അലമാരക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കുടുക്കയാണ് പൊട്ടിച്ചത്. പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം മുക്കാലിയിലെ 27ാം നമ്പര്‍ അങ്കണവാടിയിലാണ് ബുധനാഴ്ച രാത്രിയില്‍ മോഷണശ്രമം നടന്നത്. അങ്കണവാടിയുടെ മുന്നിലെ കതക് പൊളിക്കാന്‍ ശ്രമം നടത്തിയ നിലയിലാണ്. പൂട്ട് തകര്‍ക്കാന്‍ കഴിയാതെവന്നതോടെ പുറകിലെ വാതില്‍ കുത്തിത്തുറന്നാണ് അകത്ത് കയറിയത്. രാവിലെ അയല്‍വാസികളാണ് അങ്കണവാടി ജീവനക്കാരെ വിവരം അറിയിക്കുന്നത്. അങ്കണവാടിയിലെ കുട്ടികള്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് […]

ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം-VIDEO

കാലിഫോര്‍ണിയ: ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം. സന്‍ഫ്രാന്‍സിസ്‌കോയില്‍ പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്‍റെ കെട്ടിടത്തില്‍ കയറിയ കള്ളന്‍ പുകക്കുഴലിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 29കാരനായ യുവാവ് മോഷണശ്രമത്തിനിടെ പുകക്കുഴലിനുള്ളില്‍ പെട്ട രണ്ട് ദിവസമായി അതിനകത്ത് തന്നെ കഴിയുകയായിരുന്നുവെന്നും പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്‍റെ കെട്ടിടത്തില്‍ നിന്നാണ് എമര്‍ജന്‍സി ഹെല്‍പ്‌ ലൈനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നുവെന്നും അല്‍മെയ്ഡ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. തളര്‍ന്ന ശബ്ദത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍ കോള്‍.രണ്ട് ദിവസം കൊണ്ട് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ […]

തിരക്കൊഴിഞ്ഞ റോഡില്‍ ലിഫ്റ്റ് ചോദിച്ച്‌ കൊള്ള നടത്തുന്ന സ്ത്രീകള്‍, രാത്രി യാത്രക്കാര്‍ ശ്രദ്ധിയ്ക്കുക

ചെന്നൈ : രാത്രി കാലങ്ങളില്‍ റോഡില്‍ സ്ത്രീകള്‍ ലിഫ്റ്റ് ചോദിച്ച്‌ നില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിയ്ക്കുക. സഹായ മനസ്‌കരെ കാത്തിരിക്കുന്നത് മറഞ്ഞിരിക്കുന്ന കൊള്ള സംഘമാവാം. തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ വിജനമായ റോഡ് വക്കില്‍ ഒറ്റയ്ക്ക് കാറോടിച്ച്‌ വരുന്നവരെ കാത്താണ് അക്രമി സംഘം കെണിയൊരുക്കി നില്‍ക്കുന്നത്. സ്ത്രീകള്‍ സഹായം അഭ്യര്‍ത്ഥിച്ച്‌ വാഹനം തടഞ്ഞ് നിര്‍ത്തുകയും കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ ഒളിച്ചിരിക്കുന്ന അക്രമി സംഘം കത്തികാട്ടി യാത്രക്കാരുടെ സ്വര്‍ണാഭരണമടക്കം കവരുന്നതാണ് ഈ സംഘത്തിന്റെ രീതി. കഴിഞ്ഞ തിങ്കളാഴ്ച ചെന്നൈ […]

മാല കവര്‍ച്ചക്കേസില്‍ പ്രവാസിയെ ആളുമാറി ജയിലില്‍ അടച്ച സംഭവം: യഥാര്‍ഥ പ്രതി പിടിയില്‍

കണ്ണൂര്‍: പെരളശേരി ചോരക്കുളത്ത് വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച കേസിലെ യഥാര്‍ഥ പ്രതി പിടിയില്‍. ഇതോടെ ആളുമാറി അറസ്റ്റിലായി സമാനതകളില്ലാത്ത പീഡനം നേരിട്ട കതിരൂര്‍ പുല്യോട് സിഎച്ച് നഗര്‍ സ്വദേശി താജുദ്ദീന്‍റെ പോരാട്ടത്തിന്‍റെ ആദ്യ പകുതി വിജയത്തിലേക്ക്. യഥാര്‍ഥ പ്രതിയെ കണ്ടെത്തിയതോടെ, കേരള പൊലീസിനു തന്നെ അപമാനകരമായ സംഭവത്തില്‍ താജുദ്ദീന്‍റെ ഇനിയുള്ള യാത്ര നീതി തേടിയാണ്. ഓണ്‍ലൈനില്‍ ക്യാമറ വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിയൂര്‍ കോറോത്ത് റോഡിലെ ശരത്ത് വത്സരാജി (35)നെയാണ് പൊലീസ് […]

പട്ടാപകല്‍ വ്യാപാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 70 ലക്ഷം കവര്‍ന്നു

ന്യൂഡല്‍ഹി: പട്ടാപകല്‍ വ്യാപാരിയെ തോക്കിന്‍ മുനയില്‍ നിറുത്തി 70 ലക്ഷം കവര്‍ന്നു. ഡല്‍ഹിയിലെ നരേനിയയിലെ തിരക്കേറിയ മേല്‍പ്പാതയില്‍ വ്യാഴാഴ്‌ച നടന്ന സംഭവം പുറത്തറിയുന്നത് ഇപ്പോഴാണ്. കാഷിഷ് ബന്‍സാല്‍ എന്ന വ്യാപാരിയെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. സംഭവം നടക്കുമ്ബോള്‍ നിരവധി പേര്‍ കാഴ്‌ചക്കാരായി റോഡിലുണ്ടായിരുന്നെങ്കിലും ആയുധധാരികളായ അക്രമികളെ നേരിടാന്‍ ആരും ധൈര്യം കാണിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്‍സാവിനെ വളരെ അടുത്ത് പരിചയമുള്ളവര്‍ ആയിരിക്കും കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പൊലീസിന്റെ […]

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം: പ്രതി പിടിയില്‍

അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസിലെ പ്രതി പിടിയില്‍. ഇടുക്കി പീരുമേട് ഉപ്പുതുറ ചേലക്കാട്ടു വീട്ടില്‍ കാളിയപ്പന്‍ എന്ന വിശ്വനാഥനാണ് പിടിയിലായത്. 2017 ഏപ്രിലില്‍ ആയിരുന്നു മോഷണം നടന്നത് നവരത്നങ്ങള്‍ പതിച്ച 400 വര്‍ഷത്തിലധികം പഴക്കമുള്ള 12.25 പവന്‍ തൂക്കം വരുന്ന പതക്കമാണ് മോഷണം പോയിരുന്നത്.  വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ച്‌ വെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. പോലീസ് അന്വേഷണം നടക്കുന്നതിനിടയില്‍  ഒരു മാസത്തിനുശേഷം ആഭരണം തിരിച്ചു ലഭിച്ചിരുന്നു.  […]

കഞ്ഞിവച്ചു കുടിച്ചു, പിന്നെ കുളിച്ചു , പെട്ടിയിലെ പണവുമായി സ്ഥലംവിട്ടു; ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍റെ കഥ

കല്‍പറ്റ:ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍ കഞ്ഞിവച്ചു കുടിച്ചു, പിന്നെ കുളിച്ചു, പെട്ടിയിലെ പണവുമായി സ്ഥലംവിട്ടു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഹോട്ടലില്‍ കയറിയ കള്ളന്‍ അടുക്കളയില്‍ നിന്നും അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളുമുപയോഗിച്ചായിരുന്നു കുളി. കുളി കഴിഞ്ഞെത്തിയ കള്ളന്‍, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം അടിച്ചുമാറ്റി. എന്നാല്‍, അതിലുണ്ടായിരുന്ന 50 […]