പട്ടാപകല്‍ വ്യാപാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി 70 ലക്ഷം കവര്‍ന്നു

ന്യൂഡല്‍ഹി: പട്ടാപകല്‍ വ്യാപാരിയെ തോക്കിന്‍ മുനയില്‍ നിറുത്തി 70 ലക്ഷം കവര്‍ന്നു. ഡല്‍ഹിയിലെ നരേനിയയിലെ തിരക്കേറിയ മേല്‍പ്പാതയില്‍ വ്യാഴാഴ്‌ച നടന്ന സംഭവം പുറത്തറിയുന്നത് ഇപ്പോഴാണ്. കാഷിഷ് ബന്‍സാല്‍ എന്ന വ്യാപാരിയെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്.

സംഭവം നടക്കുമ്ബോള്‍ നിരവധി പേര്‍ കാഴ്‌ചക്കാരായി റോഡിലുണ്ടായിരുന്നെങ്കിലും ആയുധധാരികളായ അക്രമികളെ നേരിടാന്‍ ആരും ധൈര്യം കാണിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്‍സാവിനെ വളരെ അടുത്ത് പരിചയമുള്ളവര്‍ ആയിരിക്കും കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

 

 

prp

Related posts

Leave a Reply

*