നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിന് അവസരങ്ങള്‍ നഷ്ടപ്പെട്ടെന്ന് ജോയ് മാത്യു

സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിന് ഒന്നു രണ്ട് അവസരങ്ങള്‍ നഷ്ടപ്പെട്ടു. 25 കൊല്ലം മുമ്പുള്ള അമ്മയുടെ ബൈലോയില്‍ കാലോചിത മാറ്റം വരുത്തണമെന്നും ജോയ് മാത്യു പറയുന്നു.

നേരിട്ടല്ല പല നീക്കങ്ങളും ഉള്ളിലൂടെ നടക്കുന്നു. പ്രതികരിക്കുന്നതില്‍ പലര്‍ക്കും നീരസമുണ്ട്. അതെനിക്ക് മനസ്സിലായിട്ടുണ്ട്. ഒരു പടം ബുക്ക് ചെയ്തിട്ട് പിന്നീട് വിളിയൊന്നും ഉണ്ടായില്ല. പിന്നീട് കാരണം മനസ്സിലാക്കിയെന്നും ജോയ് മാത്യു പറയുന്നു.

ഒരു സംഘടനയില്‍ പ്രശ്‌നം ഉണ്ടായാല്‍ സംഘടനയില്‍ ഇരുന്നുകൊണ്ടുതന്നെ അത് ശരിയാക്കാന്‍ ശ്രമിക്കുക. അതാണ് എന്‍റെ അഭിപ്രായം. ഒരു സംഘടന തകര്‍ക്കാന്‍ എളുപ്പമായിരിക്കും എന്നാല്‍ അത് കെട്ടിയുയര്‍ത്താന്‍ നല്ല ബുദ്ധിമുട്ടുണ്ട്. കാലങ്ങള്‍ അനുസരിച്ച് അമ്മയില്‍ മാറ്റം വരുത്താനുണ്ട്. കുറേ സിനിമകള്‍ പുറത്തുവരാനിരിക്കുന്നുണ്ട്.

ഒരു സിനിമ സംവിധാനം ചെയ്യാനുദ്ദേശിക്കുന്നുണ്ട്. മൂന്നാര്‍ എന്നായിരിക്കും ചിത്രത്തിന്‍റെ പേര്. നായികാ പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും ജോയ് മാത്യു പറയയുന്നു.

prp

Related posts

Leave a Reply

*