ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം-VIDEO

കാലിഫോര്‍ണിയ: ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം. സന്‍ഫ്രാന്‍സിസ്‌കോയില്‍ പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്‍റെ കെട്ടിടത്തില്‍ കയറിയ കള്ളന്‍ പുകക്കുഴലിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

29കാരനായ യുവാവ് മോഷണശ്രമത്തിനിടെ പുകക്കുഴലിനുള്ളില്‍ പെട്ട രണ്ട് ദിവസമായി അതിനകത്ത് തന്നെ കഴിയുകയായിരുന്നുവെന്നും പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്‍റെ കെട്ടിടത്തില്‍ നിന്നാണ് എമര്‍ജന്‍സി ഹെല്‍പ്‌ ലൈനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നുവെന്നും അല്‍മെയ്ഡ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

തളര്‍ന്ന ശബ്ദത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍ കോള്‍.രണ്ട് ദിവസം കൊണ്ട് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ ഇയാള്‍ ക്ഷീണത്തിലാണെന്നും ലോഹ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചതുരാകൃതിയിലുള്ള കുഴലിലായിരുന്നു അയാള്‍ കുടുങ്ങിക്കിടന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

ഫോണ്‍ കോളിനെ തുടര്‍ന്ന് ഹോട്ടലിലെത്തുകയും തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഒരു ഏണി സംഘടിപ്പിച്ച്‌ മേല്‍ക്കൂരയിലേക്ക് കയറിച്ചെല്ലുകയുമായിരുന്നു. അവിടെ ഹോട്ടലിന്‍റെ വലിയ പുകക്കുഴലിനുള്ളിലായി കുടുങ്ങിയ നിലയിലായിരുന്നു കള്ളന്‍. ദേഹത്താകെ ഗ്രീസും കരിയും പുരണ്ട്, കുടുങ്ങിയ അവസ്ഥയില്‍ നിന്ന് ഊരിപ്പോരാനാകാത്ത വിധത്തിലായിരുന്നു ഇരിപ്പെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Reply

*