ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം-VIDEO

കാലിഫോര്‍ണിയ: ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ അനങ്ങാനാകാതെ കിടന്നത് രണ്ട് ദിവസം. സന്‍ഫ്രാന്‍സിസ്‌കോയില്‍ പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്‍റെ കെട്ടിടത്തില്‍ കയറിയ കള്ളന്‍ പുകക്കുഴലിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 29കാരനായ യുവാവ് മോഷണശ്രമത്തിനിടെ പുകക്കുഴലിനുള്ളില്‍ പെട്ട രണ്ട് ദിവസമായി അതിനകത്ത് തന്നെ കഴിയുകയായിരുന്നുവെന്നും പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്‍റെ കെട്ടിടത്തില്‍ നിന്നാണ് എമര്‍ജന്‍സി ഹെല്‍പ്‌ ലൈനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നുവെന്നും അല്‍മെയ്ഡ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. തളര്‍ന്ന ശബ്ദത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍ കോള്‍.രണ്ട് ദിവസം കൊണ്ട് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ […]

കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; മരണം 44 ആ​യി

കാലിഫോ​ര്‍​ണി​യ: കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മരി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. വ​ട​ക്ക​ന്‍ കാലി​ഫോ​ര്‍​ണി​യ​യി​ല്‍ 42 പേ​രും ദ​ക്ഷി​ണ ക​ലി​ഫോ​ര്‍​ണി​യ​യില്‍ ര​ണ്ടു പേ​രും മ​രി​ച്ചു.  ഇ​രു​നൂ​റി​ല​ധി​കം പേ​രെ കാണാ​താ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ല്‍ പാ​ര​ഡൈ​സ് ന​ഗ​രം ക​ത്തി​യ​മ​ര്‍​ന്നു. 1.17 ല​ക്ഷം ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ക​ത്തി​ നശി​ച്ച​ത്. 6,453 വീ​ടു​ക​ളെ തീ ​വി​ഴു​ങ്ങി. ദു​ര​ന്ത​ത്തെ നേ​രി​ടാ​ന്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അടിയന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാലിഫോ​ര്‍​ണി​യ ഗ​വ​ര്‍​ണ​ര്‍ ജെ​റി ബ്രൗ​ണ്‍ പ​റ​ഞ്ഞി​രു​ന്നു. അതേസമയം 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ […]

ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസ്

കലിഫോര്‍ണിയ: ഭവന രഹിതര്‍ക്ക് ഭക്ഷണം നല്‍കിയതിന് ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. കലിഫോര്‍ണിയയിലാണ് പൊതു ഇടങ്ങളില്‍ ഭക്ഷണം പങ്കിടരുതെന്ന നിയമം ലംഘിച്ചെന്നാരോപിച്ചാണ് നടപടി. ഹെപ്പറ്റെറ്റിസ് എ രോഗം പടര്‍ന്നതിന്‍റെ പശ്ചാത്തലത്തിലാണ് എല്‍ കജോണ്‍ നഗരത്തില്‍ അധികൃതര്‍ നിയമം നടപ്പിലാക്കിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ഭക്ഷണം പങ്കിടുന്നത് വിലക്കിക്കൊണ്ടുള്ള നിയമം ഭവന രഹിതര്‍ക്കുള്ള ശിക്ഷയാണെന്ന് ആരോപിച്ച്‌ ചില സംഘടനകള്‍ രംഗത്തെത്തി. പ്രതിഷേധവുമായി ഒരു സംഘമാളുകള്‍ ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്നതിനിടെ പോലീസെത്തി നടപടി എടുക്കുകയായിരുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസ് പകരാതെയിരിക്കാന്‍ […]

13 കുട്ടികളെ വര്‍ഷങ്ങളോളം ചങ്ങലയ്ക്കിട്ട രക്ഷിതാക്കള്‍ അറസ്റ്റില്‍

കാലിഫോര്‍ണിയ:​ പോഷകാഹാരം നല്‍കാതെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടിലെ ഇരുട്ടുമുറിയില്‍ ചങ്ങലക്കിട്ട രക്ഷിതാക്കളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. 57കാരനായ ഡേവിഡ്​ അലന്‍ ടര്‍പിനും ഭാര്യ ലൂയിസ്​ അന്ന ടര്‍പിനുമാണ്​ അറസ്​റ്റിലായത്​.  പലരെയും പോലീസ് കണ്ടെടുക്കുമ്പോള്‍ പട്ടിണി കോലങ്ങളായിരുന്നു. ലോസ് ആഞ്ജലിസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം. പതിമൂന്ന് മക്കളെയാണ്​ വീട്ടിനുള്ളില്‍ കെട്ടിയിട്ടിരുന്നത്​. കൂട്ടത്തിലെ 17കാരി വീട്ടില്‍ നിന്ന്​ രക്ഷപ്പെട്ട്​ പുറത്തെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 17 വയസുകാരിയെ കണ്ടാല്‍ 10 വയസേ തോന്നുമായിരുന്നുള്ളൂവെന്ന്​ പൊലീസ്​ പറഞ്ഞു. സഹോദരി നല്‍കിയ വിവരമനുസരിച്ച്‌ കുട്ടികളെ രക്ഷിക്കാന്‍ […]