കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; മരണം 44 ആ​യി

കാലിഫോ​ര്‍​ണി​യ: കാലിഫോ​ര്‍​ണി​യ​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ മരി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. വ​ട​ക്ക​ന്‍ കാലി​ഫോ​ര്‍​ണി​യ​യി​ല്‍ 42 പേ​രും ദ​ക്ഷി​ണ ക​ലി​ഫോ​ര്‍​ണി​യ​യില്‍ ര​ണ്ടു പേ​രും മ​രി​ച്ചു.  ഇ​രു​നൂ​റി​ല​ധി​കം പേ​രെ കാണാ​താ​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​ത്തി​ല്‍ പാ​ര​ഡൈ​സ് ന​ഗ​രം ക​ത്തി​യ​മ​ര്‍​ന്നു. 1.17 ല​ക്ഷം ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ക​ത്തി​ നശി​ച്ച​ത്. 6,453 വീ​ടു​ക​ളെ തീ ​വി​ഴു​ങ്ങി. ദു​ര​ന്ത​ത്തെ നേ​രി​ടാ​ന്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അടിയന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് കാലിഫോ​ര്‍​ണി​യ ഗ​വ​ര്‍​ണ​ര്‍ ജെ​റി ബ്രൗ​ണ്‍ പ​റ​ഞ്ഞി​രു​ന്നു.

അതേസമയം 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ബന്ധുക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച്‌ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*