ക്ഷേത്രങ്ങളില്‍ നിന്നും തിരുവാഭരണവും പണവും മോഷ്ടിച്ച സംഘം എക്‌സൈസ് പിടിയില്‍

കൊച്ചി : വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ നിന്നും പണവും തിരുവാഭരണങ്ങളും മോഷ്ടിച്ച സംഘം എക്‌സൈസ് പിടിയില്‍. കാറില്‍ കഞ്ചാവ് കടുത്തുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരാണ് പ്രതികള്‍. കളവ് മുതല്‍ തമിഴ്‌നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കാര്‍ വാടകക്കെടുത്ത് മോഷണം […]

കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച

കൊച്ചി: എറണാകുളം പറവൂരിലെ രണ്ട് ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് തിരുവാഭരണമടക്കം അമ്പത് പവന്‍ കവര്‍ന്നു. കോട്ടുവള്ളി തൃക്കപുരം ദേവീക്ഷേത്രം, ശ്രീനാരായണ ക്ഷേത്രം എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്. തൃക്കപുരം ദേവീക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണമടക്കം 30 പവനും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവനുമാണ് നഷ്‌ടമായത്. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്. ഇതിനാല്‍ മോഷണത്തിന് പിന്നില്‍ ഒരേ സംഘം തന്നെയാണെന്നാണ് സൂചന. ക്ഷേത്രങ്ങളിലെ സി.സി.ടി.വിയും മോഷണം പോയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ ശ്രീകോവിലിന്റെ ഓട് […]

ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ വ്യത്യസ്ത രീതിയില്‍ കള്ളന്‍റെ മോഷണം

കടുത്തുരുത്തി: സി സി ടി വിയില്‍ മുഖം പതിയാതിരിക്കാന്‍ വ്യത്യസ്ത രീതിയില്‍ കള്ളന്‍റെ മോഷണം. ഹോട്ടലിന്‍റെ പൂട്ടു തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ സി സി ടി വി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ തലയില്‍ കുട ചൂടിയാണ് മോഷണം നടത്തിയത്. കുറുപ്പന്തറ സസ്യമാര്‍ക്കറ്റിന് സമീപം മണിമലപറമ്പില്‍ ലൂക്കാച്ചന്‍റെ സ്റ്റാര്‍ പ്ലാസാ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു മോഷ്ടാവ് കയറിയത്. തന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞെന്ന് കണ്ട കള്ളന്‍ ഹോട്ടലിലെ നാല് ക്യാമറകള്‍ തകര്‍ക്കുകയും മേശ കുത്തിത്തുറന്ന് 7000 […]

തിരക്കേറിയ റോഡില്‍ വെച്ച്‌ യുവതിയുടെ ചെവി മുറിച്ച്‌ കമ്മല്‍ മോഷണം

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ തിരക്കേറിയ റോഡില്‍ വെച്ച്‌ യുവതിയുടെ ചെവി മുറിച്ച്‌ കമ്മല്‍ മോഷണം. 47കാരിയായ വന്ദന ശര്‍മയുടെ ചെവിയാണ് കമ്മല്‍ മോഷണത്തിനിടെ മുറിച്ചെടുത്തത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ തനിച്ച്‌ തന്നെ ആശുപത്രിയില്‍ ചെല്ലുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാകുകയും ചെയ്തു. ഉത്തംനഗര്‍ മെട്രോ സ്റ്റേഷന് സമീപം ചെവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. ബന്ധുവിന്‍റെ  മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വന്ദന ശര്‍മ്മ. പെട്ടെന്നാണ് പിന്നില്‍ നിന്ന് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. രണ്ടു കമ്മലുകളും വലിച്ച്‌ പറിച്ചതിന് ശേഷം അക്രമി […]

വൃദ്ധയെ ആക്രമിച്ച്‌ സ്വര്‍ണ്ണം കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടില്‍ക്കയറി വൃദ്ധയെ ആക്രമിച്ച്‌ 23 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ദമ്പതിമാരെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. മുല്ലശ്ശേരിവീട്ടില്‍ വിശാഖ്, ഇയാളുടെ ഭാര്യ നയന എന്നിവരെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശ്രീകണ്ഠേശ്വേരം തകരപ്പറമ്പ് റോഡില്‍ താമസിക്കുന്ന ഭഗവതി അമ്മാളിനെ ആക്രമിച്ചാണ് ഇവര്‍ സ്വര്‍ണാരണങ്ങള്‍ കവര്‍ന്നത്. ഇരുചക്രവാഹനത്തില്‍ രാവിലെ എട്ടരയോടെ ഭഗവതി അമ്മാളിന്‍റെ വീടിനു മുന്നിലെത്തിയ ഇരുവരും കൈയിലുണ്ടായിരുന്ന വെള്ളപ്പേപ്പര്‍ കാണിച്ച്‌ അതിലെ വിലാസം ചോദിച്ചു. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ ഇവര്‍ കുശാലാന്വേഷണം നടത്തുകയും വീടിനുള്ളിലേക്കു കടക്കുകയും […]

ഭാര്യയുടെ വീട്ടിലെ സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച തെലുങ്ക് താരം കുടുങ്ങി

ന്യൂഡല്‍ഹി: സിനിമാലോകത്തുള്ള  ചില വാര്‍ത്തകള്‍ സിനിമയെപ്പോലും വെല്ലുന്ന തരത്തിലാണ് പലപ്പോഴും. അത്തരമൊരു സംഭവമാണ്  ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. തെലുങ്കിലെ തിരക്കേറിയ യുവനടന്‍ കൃഷ്ണ റെഡ്ഡി(സാമ്രാട്ട് റെഡ്ഡി) ഭാര്യയുടെ വീട്ടില്‍ കടന്നുകയറി സി സി ടി വി ക്യാമറകള്‍ മോഷ്ടിച്ച കുറ്റത്തിന് പൊലീസ് പിടിയിലായിരിക്കുന്നു. കൃഷ്ണയുടെ ഭാര്യ ഹരിത റെഡ്ഡിയുടെ പരാതിയിലാണ് പൊലീസ് നടപടി. 2015ലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ റെഡ്ഡി സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് ഹരിതയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു എന്നും അതിനാല്‍ ഇരുവരും മാറിത്താമസിക്കുകയായിരുന്നു എന്നുമാണ് അറിയാന്‍ കഴിഞ്ഞത്. […]

ചാലക്കുടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച; 20 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്. ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. മോഷണം പോയ സ്വര്‍ണത്തിന് 5.62 കോടി രൂപ വില വരും. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ മോഷണം നടന്നത് ഇന്നലെയാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രഥമിക വിലയിരുത്തല്‍. ജ്വല്ലറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്രതികളെ കുറിച്ച്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ […]