ചാലക്കുടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച; 20 കിലോ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്.

ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. മോഷണം പോയ സ്വര്‍ണത്തിന് 5.62 കോടി രൂപ വില വരും. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ മോഷണം നടന്നത് ഇന്നലെയാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രഥമിക വിലയിരുത്തല്‍.

ജ്വല്ലറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്രതികളെ കുറിച്ച്‌ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

prp

Related posts

Leave a Reply

*