ചാലക്കുടി: ചാലക്കുടിയിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും സിനിമാതാരവുമായ ഇന്നസെന്‍റിന് കനത്ത തിരിച്ചടി നല്‍കി എന്‍.എസ്.എസ്. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്നസെന്‍റിന് വോട്ട് ചെയ്യില്ലെന്നും, പിന്തുണ തേടി തങ്ങളെ കാണാനായി വരേണ്ട ആവശ്യമില്ലെന്നും മുകുന്ദപുരം താലൂക്ക് യൂണിയന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി പിന്തുണ തേടി വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച ശേഷം ഇന്നസെന്‍റ് താന്‍ എന്‍.എസ്.എസ്. ആസ്ഥാനത്തു ചെന്നു വോട്ട് തേടില്ലെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോള്‍ എന്‍.എസ്എസിന്‍റെ അപ്രീതിക്ക് കാരണമായിരിക്കുന്നത്. ശബരിമല വിഷയത്തിലടക്കം സര്‍ക്കാരുമായും സി.പി.ഐ.എമ്മുമായും പരസ്യമായി എതിര്‍പ്പ് […]
Tag: chalakkudy
ചിരിയുടെ മണിമേളം നിലച്ചിട്ട് 2 വര്‍ഷം; എങ്ങുമെത്താതെ അന്വേഷണം
തൃശൂര്‍: കലാഭവന്‍ മണി ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും മരണത്തിലെ ദുരൂഹത ഇപ്പോഴും ബാക്കി. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ സിബിഐ അന്വേഷണത്തിലും പറയത്തക്ക പുരോഗതിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന ചോദ്യത്തിന് രണ്ട് വര്‍ഷത്തിനിപ്പുറവും ഉത്തരമില്ല. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ […]
ചാലക്കുടിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച; 20 കിലോ സ്വര്‍ണം കവര്‍ന്നു
തൃശൂര്‍: ചാലക്കുടിയിലെ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയുടെ ഭിത്തിതുരന്ന് 20 കിലോഗ്രാം സ്വര്‍ണം കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് മോഷണം നടന്നത്. ചാലക്കുടി റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള ഇടശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. മോഷണം പോയ സ്വര്‍ണത്തിന് 5.62 കോടി രൂപ വില വരും. ഇന്നലെ ഞായറാഴ്ചയായതിനാല്‍ ജ്വല്ലറി തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ മോഷണം നടന്നത് ഇന്നലെയാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രഥമിക വിലയിരുത്തല്‍. ജ്വല്ലറിയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ പ്രതികളെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല. സംഭവത്തില്‍ […]



