സാര്‍ ഉറങ്ങുന്ന ഫോട്ടോ സാറിന്‍റെ പേജില്‍ ആരിട്ടു?; കണ്ണന്താനത്തിന് ട്രോള്‍ മഴ

പ്രളയക്കെടുതിയുടെ ആഘാതത്തിനിടെ ചിരി പടര്‍ത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഉറക്കം.   ഒരു രാത്രി ദുരിതാശ്വാസ ക്യമ്പില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചതായി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയും കിടക്കുന്ന ചിത്രം പങ്കുവയ്‌ക്കുകയും ചെയ്‌തതാണ് ട്രോളര്‍മാര്‍ വിഷയം ഏറ്റെടുത്തത്.

ചങ്ങനാശ്ശേരിയിലെ എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചുവെന്നായിരുന്നു കണ്ണന്താനത്തിന്‍റെ പോസ്റ്റ്‌. എന്നാല്‍ ഉറങ്ങുന്ന ചിത്രം അദ്ദേഹം പോസ്‌റ്റ് ചെയ്‌തതാണ് ട്രോളര്‍മാര്‍ക്ക് നേട്ടമായത്.

Image may contain: 2 people, people smiling
കണ്ണന്താനത്തിന്‍റെ പോസ്റ്റിന് താഴെ പരിഹാസ കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം. ഉറങ്ങുമ്പോള്‍ അറിയാതെ ഫോട്ടോ എടുത്തതാണോ എന്ന് ചിലര്‍ ചോദിച്ചപ്പോള്‍ സോമനാഗുലിസം ആണോ എന്നും ചോദ്യമുയര്‍ന്നു.

ഇത്തരം ഷോ ഓഫുകള്‍ നടത്തേണ്ട സമയമല്ലെന്ന് ചിലര്‍ കണ്ണന്താനത്തിന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ ഇപ്പൊഴാണ്‌ സാര്‍ പ്രളയം അക്ഷരാര്‍ത്ഥത്തില്‍ ദേശീയ ദുരന്തമായതെന്നയിരുന്നു ഒരു വിദഗ്ദന്‍റെ കമന്‍റ്. വേട്ടപ്പട്ടികള്‍ കുരക്കട്ടെ അങ്ങ് ഇതൊന്നും നിര്‍ത്തരുത്.

ഇത്തരം അവസ്ഥയില്‍ ഇതൊക്കെ കാണുമ്പോള്‍ ഒരു റിലാക്സേഷന്‍ ഉണ്ട് സര്‍ എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ തണുപ്പ് കാരണം എല്ലാവരും പുതച്ചു കിടന്നു ഉറങ്ങുന്നു അതിനിടയില്‍ ആരാണ് നമ്മുടെ പ്രിയപ്പെട്ട സാറിന്‍റെ പുതപ്പ് ശരീരത്തില്‍ നിന്ന് മാറ്റി ഇട്ടതെന്ന ചോദ്യവും പരിഹാസത്തോടെ ഉന്നയിച്ചവരുമുണ്ട്.

ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിൽ ക്യാമ്പിൽ.

Posted by Alphons Kannanthanam on Tuesday, August 21, 2018

prp

Related posts

Leave a Reply

*