മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

പാലക്കാട്: ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നതിൽ കളക്ടർ പ്രതിഷേധം അറിയിച്ചു. കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്.നാല് ഷട്ടറുകള്‍ രണ്ടടി വീതവും രണ്ട് ഷട്ടറുകള്‍ ഒരടി വീതവുമാണ് ഉയര്‍ത്തിയത്.

പെരിയാര്‍ തീരത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നതാണ് നടപടിയെന്നും മുന്നറിയിപ്പ് നല്‍കാതെ വെള്ളം തുറന്ന് വിട്ടത് ശരിയായില്ലെന്നും തേനി കലക്ടറെ അറിയിച്ചു. എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് തമിഴ്‌നാടിന്‍റെ വിശദീകരണം.

അതേസമയം, ഇതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2400 അടിയിലേക്ക് താഴ്ന്ന് തുടങ്ങിയതോടെ പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു.

 

prp

Related posts

Leave a Reply

*