ശബരിമല: ഭക്ഷ്യധാന്യം ഉള്‍പ്പെടെ സന്നിധാനത്തെ കുറവ് നികത്താന്‍ ഹെലികോടപ്ടറില്‍ ഇന്നലെ എത്തിച്ചത് ശബരിമലയ്ക്ക് വേണ്ടാത്ത വസ്തുക്കള്‍. ബിസ്‌ക്കറ്റ്, കുപ്പിവെള്ളം എന്നിവയ്‌ക്കൊപ്പം എറിഞ്ഞു കൊടുത്ത പായ്ക്കറ്റുകളില്‍ വനിതകള്‍ക്കുള്ള നാപ്കിനും അടിവസ്ത്രങ്ങളും ഉള്‍പ്പെടുന്നു. ബിസ്‌കറ്റും, വെള്ളവും വലിയ ഉയരത്തില്‍ നിന്ന് പതിച്ചതിനാല്‍ ഉപയോഗയോഗ്യമല്ലാതാവുകയും ചെയ്തു. ശബരിമലയിലെ ഭക്ഷ്യക്ഷാമത്തിന് പരിഹാരമില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാരും, ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കഴിഞ്ഞ ദിവസം പമ്പാനദിയില്‍ യന്ത്രവത്കൃത വള്ളമിറക്കി അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമം കുത്തൊഴുക്ക് കാരണം വിജയിച്ചില്ല. ഇത് […]
Tag: sabarimala
പമ്പാനദിയില്‍ ജലനിരപ്പ് ഉയരുന്നു; അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം
പത്തനംതിട്ട : ശബരിമലയിലെത്തുന്ന അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പമ്പാ നദിയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നത് കണക്കിലെടുത്ത് അയപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയത് . പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുന്ന അവസ്ഥയാണ് . അയ്യപ്പഭക്തര്‍ക്ക് ശബരിമലയിലേക്ക് പോകുന്നതിനുള്ള പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. പമ്പ ഉള്‍പ്പെടെയുള്ള ഡാമുകളുടെ ഷട്ടറുകള്‍ ഇപ്പോഴും തുറന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് അയ്യപ്പഭക്തര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും പോലീസും സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ മഴയുടെ തോതിനും […]
ശബരിമലയില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം
കൊച്ചി: ശബരിമലയില്‍ സന്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്ലാസ്റ്റിക്കിനു നിരോധനം ഏര്‍പ്പെടുത്തിയത്. ഇരുമുടിക്കെട്ടില്‍ പോലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. ശബരിമലയിലും പരിസരത്തും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂര്‍ണമായി നിരോധിച്ചു. ഉത്തരവ് അടുത്ത മണ്ഡലകാലം മുതല്‍ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
ശബരിമല സ്ത്രീ പ്രവേശനം; ഹര്‍ജി ഇന്ന്‍ പരിഗണിക്കും
ന്യൂഡല്‍ഹി: ശബരിമല ശാസ്താവിനെ ദര്‍ശിക്കാന്‍ സ്‌ത്രീകള്‍ക്ക് സാധിക്കുമോ? ശബരിമലയിലെ സ്‌ത്രീ പ്രവേശന വിഷയം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. അഞ്ചുപേരടങ്ങിയ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍. ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ക്കൊപ്പം വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയും ഇന്ന് കേസ് ഹര്‍ജിയില്‍ വാദം കേള്‍ക്കും. വനിതാ ജഡ്ജി ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസമാണ് അഞ്ചംഗ ഭരണഘടനാ […]
ശബരിമല മുന്‍തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു
ചെങ്ങന്നൂര്‍: ശബരിമല മുന്‍ തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിരുന്നു. ഉച്ചക്ക് മൂന്നു മണിയോടെ ചെങ്ങന്നൂരിലെ താഴമണ്‍ മഠത്തിലായിരുന്നു അന്ത്യം. തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാലത്താണ് മാളികപ്പുറത്ത് ദുര്‍ഗാ ക്ഷേത്രം പ്രതിഷ്ഠിച്ചത്. ശബരിമലയില്‍ അഗ്നിബാധയുണ്ടായ ശേഷം പുനഃപ്രതിഷ്ഠ നടത്തിയതില്‍ സഹകാര്‍മികന്‍ ആയിരുന്നു. കേരളത്തിനകത്തും പുറത്തുമായി മുന്നൂറോളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ഇദ്ദേഹത്തിന് എഴുന്നൂറോളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്.
ശബരിമലയിലെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി
ശബരിമല: ശബരിമലയിലെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ പിതാവ് ഒപ്പിച്ച പണി. സംഭവത്തില്‍ കര്‍ണാടക ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ സന്നിധാനത്തുനിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തിന്റെ പിതാവ് ഉമാശങ്കര്‍ ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഇയാളെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോണ്‍ എത്തിയത്. വിളിക്കുന്നയാളിന്‍റെ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു നമ്പര്‍ നല്‍കി. സൈബര്‍ സെല്‍ […]
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്‍റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായരും വ്യക്തമാക്കി. പന്തളം രാജാവിന്‍റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയത്. 1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ശബരിമലയില്‍ ചോറൂണിന് വേണ്ടി അച്ഛനും, അമ്മയും അമ്മാവനും കൂടി പോയി. അമ്മയുടെ മടിയില്‍ […]
ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും മാറ്റുന്നു
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും മാറ്റാന്‍ നീക്കം. ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പഴയപേര് തിരിച്ചുകൊണ്ടുവരാനാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച തീരുമാനം നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലുണ്ടാകും. കഴിഞ്ഞ ദേവസ്വം ബോര്‍ഡാണ് ശബരിമലയിലെ ക്ഷേത്രത്തിനു അയ്യപ്പസ്വാമി ക്ഷേത്രം എന്നു പേര് നല്‍കിയതായി വിജ്ഞാപനം ഇറക്കിയത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിലെ ഇടതുസര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്‍റെ പേര് മാറ്റിയത്. ലോകത്തെവിടെയുമുള്ള […]
ട്രാന്‍സ്ജെന്‍ററുകള്‍ക്ക് ശബരിമലയില്‍ വിലക്കുണ്ടോ? ആശയക്കുഴപ്പത്തില്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ട്രാന്‍സ്ജെന്‍റേഴ്സിന് അയ്യപ്പ ദര്‍ശനം സാധ്യമോ? അയ്യപ്പദര്‍ശനത്തിന് സന്നിദാനത്ത് എത്തിയ ട്രാന്‍സ്ജന്‍റര്‍ മോഹന്‍ ആണ് ഇങ്ങനെയൊരു ചോദ്യം സമൂഹത്തിന് മുന്നിലേക്ക് വയ്ക്കുന്നത്. ആചാരലംഘനമാണോ എന്നറിയില്ലെന്ന് ദേവസ്വം ബോര്‍ഡ് കൈമലര്‍ത്തിയതോടെ സംഭവം പോലീസിന്‍റെ തലയിലായി. പോലീസ് ഇയാളെ പിടികൂടി തിരിച്ചയച്ചു. വെല്ലൂര്‍ സ്വദേശിയായ മോഹന്‍ ആണ് തമിഴ്നാട്ടില്‍ നിന്ന് എത്തിയ സംഘത്തോടൊപ്പം അയ്യപ്പദര്‍ശനത്തിന് എത്തിയത്. ട്രാന്‍സ്ജെന്‍റര്‍ ആണെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഇയാള്‍ എത്തിയത്. ദര്‍ശനം നടത്തിയശേഷം ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് […]
ശബരിമലയില്‍ കനത്ത സുരക്ഷാവലയം ഒരുങ്ങുന്നു; സിസിടിവി ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു
പത്തനംതിട്ട: സന്നിധാനത്ത് സുരക്ഷാ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി സിസിടിവി ക്യാമറകളുടെ എണ്ണം ഇത്തവണ ഇരട്ടിയാക്കി. അനലൈസര്‍ കാമറകളും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ഭീഷണികള്‍ നേരിടുന്ന സാഹചര്യത്തില്‍ ശബരിമല ഇത്തവണ കനത്ത സുരക്ഷാവലയത്തിലാണ്. സന്നിധാനത്തും പരിസരത്തും 39 സിസിടിവി ക്യമറകളാണ് നേരത്തെ ഉണ്ടായിരുന്നത്. ഇപ്പോള്‍ എണ്ണം 72 ആയി ഉയര്‍ത്തി. 25 കോടി രൂപ ഇതിനായി ചിലവഴിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന അനലൈസര്‍ കാമറകളുടെ പരിധിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകളോ മറ്റോ കണ്ടെത്തിയാല്‍ അതിന്നുള്ളിലെ വസ്തുക്കളെ സ്കാന്‍ ചെയ്ത് കണ്ടെത്താനാകും. സന്നിധാനത്തെ […]








