ശബരിമലയില്‍ സ്ഥിതി അതീവഗുരുതരം

പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്പഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിനെതിരെ സന്നിധാനത്ത് സംരക്ഷകരെന്ന പേരില്‍ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചു. മണ്ഡലകാലത്തിനായി അടുത്ത മാസം നടതുറന്നാല്‍ അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. തുലാമാസ പൂജയ്ക്കായി കഴിഞ്ഞ ആഴ്ച നട തുറന്നപ്പോള്‍ 50 വയസിന് മുകളിലുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. മണ്ഡലകാലത്ത് […]

ക്ഷേത്രം അടച്ചിടുമെന്ന പ്രഖ്യാപനം സുപ്രീംകോടതി വിധി അട്ടിമറിക്കാന്‍; തന്ത്രിക്കെതിരെ മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി​ക​ള്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി​യാ​ല്‍ ന​ട അ​ട​ച്ചി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച തന്ത്രി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക്ഷേ​ത്രം തു​റ​ക്കാ​നും അടയ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​ന് മാ​ത്ര​മാ​ണെ​ന്നും ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്ത്രി ക്ഷേ​ത്ര​മ​ട​യ്ക്കു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. പ​രി​ക​ര്‍​മി​ക​ള്‍ പ​തി​നെ​ട്ടാം പ​ടി​ക്കു താ​ഴെ സത്യാഗ്ര​ഹ​മി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. സു​പ്രീം കോ​ട​തി വി​ധി​യെ അ​ട്ടി​മ​റി​ക്കാ​ന്‍ ഇവര്‍ ചെ​യ്ത കാ​ര്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ക്ഷേ​ത്രം തു​റ​ക്കാ​നും അ​ട​യ്ക്കാ​നു​മു​ള്ള അ​ധി​കാ​രം ദേ​വ​സ്വം ബോ​ര്‍​ഡി​നാ​ണ്. ത​ന്ത്രി ദേ​വ​സ്വം ബോ​ര്‍​ഡി​ലെ മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം മാത്രമാണ്- […]

അയ്യപ്പന്‍റെ മുന്നില്‍ കണ്ണീരണിഞ്ഞ് ഐ.ജി ശ്രീജിത്ത്

: അയ്യപ്പ സന്നിധിയില്‍ കണ്ണീരോടെ ഐ ജി ശ്രീജിത്ത്. തന്‍റെ നിസഹായാവസ്ഥയില്‍ സ്ത്രീകളെ മലകയറ്റാന്‍ തുനിഞ്ഞതിനുള്ള മാപ്പപേക്ഷയായി ആണ് അയ്യപ്പ ഭക്തര്‍ ഇതിനെ കാണുന്നത്. വിശ്വാസം മാറ്റി വെച്ച്‌ കടുത്ത മാനസിക സംഘര്‍ഷത്തോടെ അദ്ദേഹം തന്‍റെ കൃത്യം നിര്വഹിച്ചതിനുള്ള പ്രായശ്ചിത്തമാണ് അദ്ദേഹത്തിന്‍റെ ബാഷ്പാഞ്ജലി എന്നാണ് ഭക്തര്‍ വിലയിരുത്തുന്നത്. ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം വൈറലാവുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് ശ്രീജിത്ത് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന് […]

ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍ കുറവ്; ഭണ്ഡാരത്തില്‍ നിറയുന്നത് സ്വാമി ശരണം പേപ്പറുകള്‍

പത്തനംതിട്ട: യുവതിപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നേരേ ശക്തമായ പ്രതിഷേധം തുടരവേ ശബരിമലയിലെ കാണിക്ക വരുമാനത്തില്‍ വന്‍കുറവ്. ഭണ്ഡാരത്തില്‍നിന്ന് കാണിക്ക പണത്തിനുപകരം ‘സ്വാമി ശരണം, സേവ് ശബരിമല’ എന്നെഴുതിയ പേപ്പറുകളാണ് കൂടുതലായും ലഭിക്കുന്നത്. തുലാമാസപൂജയ്ക്ക് നട തുറന്ന 17 മുതല്‍ നാലുദിവസത്തെ കാണിക്ക വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. കഴിഞ്ഞ വര്‍ഷം ലഭിച്ചതിനേക്കാള്‍ 44.50 ലക്ഷം രൂപ ഇത്തവണ കുറവാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതിഷേധങ്ങളും നിലനില്‍ക്കുന്നതിനാലും, ഹര്‍ത്താലിനെ തുടര്‍ന്നുമാണ് വരുമാനം കുറഞ്ഞതെന്നാണ് ദേവസ്വംബോര്‍ഡ് […]

മാസപൂജയ്ക്കായി നട നാളെ തുറക്കും; ശബരിമലയില്‍ അതീവ സുരക്ഷ

പത്തനംതിട്ട: നാളെ മാസപൂജയ്ക്കായി തുറക്കുന്ന ശബരിമലയില്‍ അതീവ സുരക്ഷ. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ ഏതാനും ഹിന്ദു സംഘടനകള്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. അതേസമയം മാസപൂജ സമയത്ത് യുവതികള്‍ ദര്‍ശനത്തിന് എത്താനിടയുണ്ടെന്നാണ് ഇന്‍റലിജന്‍സ് വിലയിരുത്തല്‍. ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ദര്‍ശനത്തിനായി ഇതിനകം തന്നെ ഭക്തര്‍ പമ്പയില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. സ്ത്രീപ്രവേശനത്തിനെതിരെ സമര രംഗത്തുള്ള സംഘടനകള്‍ നിലയ്ക്കലില്‍ തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകളെ കടത്തിവിടില്ലെന്ന് ചില സംഘടനാ നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താന്‍ നേരത്തെ […]

ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യയാത്ര; വാഗ്ദാനവുമായി തെലങ്കാന ബിജെപി

തെലങ്കാന: കേരളത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന ബിജെപി തെലങ്കാനയില്‍ ആവശ്യക്കാരായ എല്ലാവരെയും സൗജന്യമായി ശബരിമലയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. അധികാരത്തിലെത്തിയാല്‍ എല്ലാ ഭക്തര്‍ക്കും സൗജന്യയാത്ര ഒരുക്കുമെന്ന് അവരുടെ പ്രകടനപത്രികയിലാണ് വാഗ്ദാനം ചെയ്യുക. പ്രകടന പത്രിക കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി എസ് എസ് പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.. രാഷ്ട്രീയ മുതലെടുപ്പിനായി കേരളത്തില്‍ സ്ത്രീ പ്രവേശനത്തെ സംഘപരിവാര്‍ എതിര്‍ക്കുന്നതിനിടയിലാണ് ഇതിനു വിപരീതമായ നിലപാടുമായി തെലങ്കാന ബിജെപി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്. എല്ലാ സ്ത്രീകള്‍ക്കും […]

ഇനി ആര്‍ത്തവകാലത്ത് ക്ഷേത്രദര്‍ശനം നടത്താം; ശാരീരികമായ അവസ്ഥകള്‍ അവകാശത്തെ ഹനിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമ പിന്‍ബലമേകുന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. 1965ലെ കേരള ഹിന്ദു പൊതു ആരാധാലയ പ്രവേശന ചട്ടത്തിലെ മൂന്നാം(ബി) വകുപ്പാണ് റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 25 എല്ലാവരെയും സംരക്ഷിക്കുന്നു. ശാരീരികമായ അവസ്ഥകള്‍ ആരാധനാ അവകാശത്തെ ഹനിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന ചരിത്ര വിധിയിലാണ് കാലങ്ങളായി നിലനിന്നിരുന്ന നിയമം സുപ്രീംകോടതി റദ്ദാക്കിയത്. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് […]

ചരിത്രവിധിയുമായി സുപ്രീംകോടതി; ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം

ദില്ലി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രിം കോടതിയുടെ വിപ്ലവാത്മകമായ വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ നാല് ജസ്റ്റിസുമാരും ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീ പ്രവേശത്തെ എതിര്‍ത്തത്. ലിംഗവിവേചനം ഒരിക്കലും അനുവദിക്കില്ല എന്ന് വിധി പ്രസ്താവത്തില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. ആര്‍ത്തവത്തിന്‍റെ പേരില്‍ പ്രവേശനം വിലക്കിയത് ഭരണഘടനാ വിരുദ്ധമാണോയെന്ന് കോടതി പരിശോധിച്ചു. പ്രായഭേദമന്യേയുള്ള […]

ശബരിമല സ്ത്രീ പ്രവേശനം; സുപ്രീകോടതി വിധി നാളെ

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധാനലായ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു പ്രധാന ആവശ്യം. ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ആര്‍ത്തവ […]

ഓണ സമയത്ത് ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഓണ സമയത്തും ശബരിമല യാത്ര ഒഴിവാക്കണമെന്ന് ഹൈക്കോടതി. പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇടപെടല്‍. പ്രളയം മൂലം പമ്പയിലെ സ്ഥിതി ഗുരുതരമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് മാത്രമല്ല തീര്‍ത്ഥാടകര്‍ എത്തുന്നത് സുരക്ഷാ ഭീഷണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സന്നിധാനത്തേക്ക് ത്രിവേണിയിൽനിന്ന് അയ്യപ്പന്മാർ നടന്നുപൊയ്കൊണ്ടിരുന്ന വഴിയിലേക്ക് പമ്പ വഴിമാറിയൊഴുകി. ഇതോടെ പമ്പയിൽനിന്ന് ശബരിമല സന്നിധാനത്തേക്കുള്ള വഴി പുതുക്കിനിശ്ചയിക്കേണ്ട അവസ്ഥയായി. ത്രിവേണി ഭാഗത്തുനിന്നുള്ള ഒഴുക്ക് അക്കരെ സർവീസ് റോഡിന്‍റെ ഭാഗത്തേക്കാണ് മാറിയത്. മുമ്പ് ത്രിവേണിയിൽ വലിയ ആഴത്തിൽ […]