പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപം കണ്ടെത്തി. ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമാണ് വ്യാഴാഴ്ച വൈകീട്ട് റോഡിന് സമീപമുള്ള താഴ്ചയില്‍ കണ്ടെത്തിയത്. അപകടമരണമാകാമെന്നാണു പൊലീസ് ഭാഷ്യം. എന്നാല്‍ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു. ഒക്ടോബര്‍ 18ന് രാവിലെ സ്‌കൂട്ടറില്‍ ശബരിമലയിലേക്ക് പോയതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാം തീയതി ശബരിമലയ്ക്ക് […]
Tag: sabarimala
ഭക്തനായ ഐ.ജിയെ വേണ്ട, ശ്രീജിത്തിനെ ചുമതലകളില്‍ നിന്നൊഴിവാക്കി
പത്തനംതിട്ട: ചിത്തിര ആട്ട തിരുന്നാള്‍ പൂജകള്‍ക്കായി ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ സുരക്ഷാ സന്നാഹമാണ് കേരള പൊലീസ് പമ്പയിലും സന്നിധനത്തും ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് മുന്നോടിയായി കാതലയാ മാറ്റങ്ങള്‍ സേനയിലും നടന്നു കഴിഞ്ഞു. പമ്പയിലെ സുരക്ഷാ ചുമതലയില്‍ നിന്ന് ഐ.ജി. ശ്രീജിത്തിനെ മാറ്റി എന്നതാണ് ഇതില്‍ ശ്രദ്ധേയം. സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ യുവതികളെ സന്നിധാനത്തേക്ക് എത്തിക്കാന്‍ ശ്രമം നടന്നത് ശ്രീജിത്തിന്‍റെ നേതൃത്ത്വത്തിലായിരുന്നു. വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ തിരിച്ചയച്ചെങ്കിലും, പിന്നീട് […]
യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി സുരേഷ് ഗോപി
കോഴിക്കോട്: ശബരിമല പ്രശ്‌നത്തിന് പരിഹാരമെന്നോണം നടനും എം പിയുമായ സുരേഷ് ഗോപി യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ഥിക്കും. ഇല്ലെങ്കില്‍ വിഷയത്തില്‍ സമാനമനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇരുമുടിക്കെട്ട് കെട്ട് ഇല്ലാതെയും ശബരിമല ദര്‍ശനം നടത്താമെന്ന് കോടതി
കൊച്ചി: പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളുവെന്നു ഹൈക്കോടതി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കുകയായിരുന്നു കോടതി. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്‍റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിശ്വാസികളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് ഉത്തരവ് വിശ്വാസികള്‍ക്ക് പ്രവേശനം നല്കാനാണ്. അതിനനുസരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമല എല്ലാവരുടേയുമാണ്, ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് […]
ശബരിമല സംഘര്‍ഷം: 529 കേസുകള്‍, അറസ്റ്റിലായവര്‍ 3505
ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും സംഘര്‍ഷത്തിലും ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3505 ആയി. 529 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 12 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിനിടെ ശബരിമല അക്രമ സംഭവങ്ങളുമായി […]
ശബരിമല സംഘര്‍ഷം; അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 13 ലക്ഷം വരെ കെട്ടിവെക്കണം
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി പൊലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും മറ്റും തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്കു ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലയ്ക്കലില്‍ സന്നിധാനം സ്‌പെഷല്‍ ഓഫിസറായ എസ്പി അജിത്തിന്‍റെ വാഹനം കൊക്കയിലിട്ടവരാണു 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്. ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്. നിലയ്ക്കല്‍ സംഘര്‍ഷങ്ങളില്‍ പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും മാധ്യമങ്ങളുടെയും വാഹനങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളും എട്ടും ഒന്‍പതും ലക്ഷം […]
ശബരിമല സംഘര്‍ഷം: അറസ്റ്റ് 2,000 കടന്നു
പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമസംഭവങ്ങളില്‍ 452 കേസുകളിലായി 2061 പേര്‍ അറസ്റ്റിലായി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അറസ്റ്റ്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇന്നലെ വരെ 58 കേസുകളില്‍ 153 പേര്‍ അറസ്റ്റിലായി. ഇതില്‍ 56 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാന്‍ഡ് ചെയ്തു. തുലാമാസ പൂജയ്ക്ക് നട […]
ശബരിമല സംഘര്‍ഷം: 1407 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനിടെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 140 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയ കൂടുതല്‍ പേരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചില്‍ ഇതുവരെ 236 പേര്‍ […]
തല കുനിക്കുമെങ്കില്‍ അത് അയ്യപ്പസ്വാമിയുടെ മുന്‍പില്‍ മാത്രം: കെ സുരേന്ദ്രന്‍
ശബരിമല: അക്രമം അഴിച്ചുവിട്ട പ്രതിഷേധക്കാരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും നടപടിയെടുക്കാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍. ഒരു പോലീസ് നടപടിയെയും ഭയപ്പെടുന്നില്ലെന്ന് സുരേന്ദ്രന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ പോലീസിനെ വെല്ലുവിളിച്ചിരിക്കുന്നത്. അയ്യപ്പഭക്തര്‍ ഒരു നടപടിയേയും ഭയക്കുന്നില്ല. പോലീസ് ലുക്ക് ഔട്ട് പുറപ്പെടുവിക്കുകയും ഭക്തരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. നട്ടെല്ലുനിവര്‍ത്തി നെഞ്ചുവിരിച്ച് ശരണമന്ത്രങ്ങളോടെ നേരിടുമെന്നും സുരേന്ദ്രന്‍ പറയുന്നു. തല കുനിക്കുമെങ്കില്‍ അത് കലിയുഗവരദനായ സാക്ഷാല്‍ അയ്യപ്പസ്വാമിയുടെ മുമ്പില്‍ മാത്രം. പിണറായി വിജയന്‍ എന്നും […]
മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്ന് കമ്മീഷണര്‍
പത്തനംതിട്ട: നവംബര്‍ 16ന് തുടങ്ങുന്ന മണ്ഡല മകര വിളക്ക് സീസണിലും ശബരിമല, പമ്പ, നിലയിക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാര്‍ ഒരുവിഭാഗം സ്ത്രീകളെ തടയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം ആള്‍ക്കൂട്ടം എത്തുമെന്നിരിക്കേ പ്രക്ഷോഭത്തിനിടെ ജനം പരക്കം പായുന്നത് തീര്‍ത്ഥാടകരുടേയും പോലീസിന്റെയും മറ്റും ജീവപായത്തിന് വരെ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ പ്രതിഷേധക്കാരും വിശ്വാസ […]









