ശബരിമല ദര്‍ശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം കണ്ടെത്തി; പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുപോയി കാണാതായയാളുടെ മൃതദേഹം നിലയ്ക്കലിനടുത്തുള്ള കമ്പകത്തുംവളവിന് സമീപം കണ്ടെത്തി. ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്‍റെ(60) മൃതദേഹവും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമാണ് വ്യാഴാഴ്ച വൈകീട്ട് റോഡിന് സമീപമുള്ള താഴ്ചയില്‍ കണ്ടെത്തിയത്. അപകടമരണമാകാമെന്നാണു പൊലീസ് ഭാഷ്യം. എന്നാല്‍ തുലമാസ പൂജയോട് അനുബന്ധിച്ച് ശബരിമല നട തുറന്നപ്പോഴുണ്ടായ പൊലീസ് നടപടിയിലാണ് ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന് ബിജെപി ആരോപിക്കുന്നു.

ഒക്ടോബര്‍ 18ന് രാവിലെ സ്‌കൂട്ടറില്‍ ശബരിമലയിലേക്ക് പോയതായി ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാം തീയതി ശബരിമലയ്ക്ക് പോകാറുള്ളതാണെന്നും അവര്‍ പറഞ്ഞു. യുവതീപ്രവേശനത്തിനെതിരെ പന്തളത്തു നടന്ന നാമജപയാത്രയില്‍ ശിവദാസന്‍ പങ്കെടുത്തിരുന്നു. മടങ്ങിയെത്താതിരുന്നതിനെത്തുടര്‍ന്ന് 21ന് പമ്പ, പെരുനാട്, നിലയ്ക്കല്‍ പൊലീസ് സ്‌റ്റേഷനുകളിലും 24ന് പന്തളം പൊലീസ് സ്‌റ്റേഷനിലും പരാതി നല്‍കി.

ശിവദാസന്‍ മരിച്ചത് നിലയ്ക്കലിലെ പൊലീസ് നടപടികള്‍ക്കിടെയാണെന്നും മരണവിവരം ഉദ്യോഗസ്ഥര്‍ മറച്ചുവെയ്ക്കുകയായിരുന്നെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. സംഭവത്തില്‍ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ ബിജെപി ജില്ലാ കമ്മിറ്റി പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും പിന്‍തുണ പ്രഖ്യാപിച്ചു. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.

 

 

prp

Related posts

Leave a Reply

*