പത്തനംതിട്ട: ശബരിമല സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസിന് ഡ്രസ് കോഡില്‍ ഒരുതരത്തിലുള്ള ഇളവും വേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. പതിനെട്ടാം പടിയിലും സോപാനത്തിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാകും ഇളവുണ്ടായിരിക്കുക. ബാക്കിയുള്ളവര്‍ ഡ്രസ് കോഡ് കൃത്യമായി പാലിക്കണമെന്നും ഷൂസും ലാത്തിയും ഷീല്‍ഡും കരുതിയിരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. മുന്‍കാലങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഡ്രസ് കോഡില്‍ ഇളവുണ്ടായിരുന്നു. ബെല്‍റ്റോ ഷൂസോ ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നില്ല. സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് ലാത്തിയും ഷീല്‍ഡും നിര്‍ബന്ധമായി കരുതാന്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീപ്രവേശന […]
Tag: sabarimala
ശബരിമല സംഘര്‍ഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന സംഘര്‍ഷത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തിരിക്കുന്നത്. ദേവസ്വം ബെഞ്ചാണ് കേസ് എടുത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡിനോട് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് നടതുറന്നപ്പോള്‍ ക്ഷേത്രത്തില്‍ ആചാരലംഘനം നടന്നുവെന്നായിരുന്നു ജില്ലാ ജഡ്ജി കൂടിയായ സ്‌പെഷ്യല്‍ കമ്മീഷണര്‍ എം. മനോജിന്‍റെ റിപ്പോര്‍ട്ട്. ഇരുമുടിക്കെട്ടില്ലാതെ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ ദാസും […]
ശബരിമല യുവതീ പ്രവേശനം; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും
പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സാധ്യത. മണ്ഡലകാലത്തെ തീര്‍ത്ഥാടനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുവതീ പ്രവേശന വിധിയും അതിന്‍റെ നടപ്പാക്കലും യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം, യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രീം കോടതി നാളെ പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നാളെ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ചായിരിക്കും സര്‍വകക്ഷിയോഗത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനത്തിലെത്തുക. യുവതീ പ്രവേശവിധി […]
ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും മുതലെടുപ്പ് നടത്തുന്നു
പത്തനംതിട്ട: യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമാക്കിയെന്ന് സ്‌പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ട്. ശബരിമലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ദേശവിരുദ്ധ ശക്തികളും ക്രിമിനലുകളും ഇതില്‍ മുതലെടുപ്പ് നടത്തുന്നുണ്ടെന്നും ജില്ലാ ജഡ്ജിയായ എം. മനോജ് ഹൈക്കോടതിക്ക് നല്‍കിയ സ്‌പെഷ്യല്‍ കമ്മീഷ്ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്തിര ആട്ട വിശേഷങ്ങളുടെ സമയത്ത് ശബരിമലയിലേക്ക് എത്തിയ സ്ത്രീകളെ തടഞ്ഞത് തെറ്റാണ്. ലക്ഷകണക്കിന് ഭക്തര്‍ വരുന്ന സ്ഥലത്ത് ഇത്തരം പ്രവൃത്തികള്‍ അനുവദിക്കാന്‍ കഴിയുന്നതല്ല. ഭക്തരുടെ ജീവന് തന്നെ ഭീഷണിയുള്ള […]
ശബരിമലയില്‍ തന്‍റെ ഭാഗത്ത് നിന്നും ആചാര ലംഘനമുണ്ടായെന്ന് സമ്മതിച്ച് വത്സന്‍ തില്ലങ്കേരി
പന്തളം: ശബരിമലയില്‍ തന്‍റെ ഭാഗത്ത് നിന്നും ആചാര ലംഘനമുണ്ടായെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് അറിവില്ലായ്മ കാരണമാണ്. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കുന്നതിന് സാധിക്കുമായിരുന്നു. താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും ചാനല്‍ ചര്‍ച്ചയില്‍ തില്ലങ്കേരി പറഞ്ഞു. ആചാരപ്രകാരം തന്ത്രിക്കും പന്തളം രാജകുടുംബാഗങ്ങള്‍ക്കും മാത്രമേ ഇരുമുടിക്കെട്ടില്ലാതെ പടി കയറാനാകൂ. പ്രതിഷേധങ്ങള്‍ ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി പതിനെട്ടാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്‍റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി […]
ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് നേരെ കയ്യേറ്റം; 200 പേര്‍ക്കെതിരെ കേസ്
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിക്ക് നേരെ കയ്യേറ്റം നടത്തിയ സംഭവത്തില്‍ 500 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃശൂര്‍ സ്വദേശിനിയായ 52കാരിയെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. സന്നിധാനത്തും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകള്‍ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പോലീസ് അറിയിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അനധികൃതമായി സംഘം ചേരല്‍, സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് തിരൂര്‍വട്ടക്കൂട്ട് വീട്ടില്‍ ലളിതാ രവി […]
അയ്യപ്പ ഭക്തന് നേരെയുണ്ടായ പോലീസ് അതിക്രമം; ഫോട്ടോഷൂട്ടിലെ നായകനെ പോലീസ് പൊക്കി
ആലപ്പുഴ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ വ്യാജചിത്രം പ്രചരിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പളളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍ കുറുപ്പാണ് അറസ്റ്റിലായത്. രാജേഷിന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. പരിശോധനയ്ക്കായി സൈബര്‍ സെല്ലിന് കൈമാറി. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കറുപ്പുടുത്ത് കയ്യില്‍ അയ്യപ്പവിഗ്രഹവും തലയില്‍ ഇരുമുടുക്കെട്ടുമായി നിലത്തിരിക്കുന്ന ഇയാളുടെ നെഞ്ചില്‍ പോലീസ് ബൂട്ടിട്ട കാല് […]
പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു, ബിജെപിയ്ക്ക് എതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ട: ശ്രീധരന്‍ പിള്ള
പത്തനംതിട്ട: താന്‍ കലാപത്തിന് ആഹ്വാനം ചെയ്തെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്ന് ശ്രീധരന്‍ പിള്ള. സമൂഹമാധ്യമങ്ങളില്‍ ഇന്നലെ തന്നെ വന്ന പ്രസംഗമാണിത്. ആ പ്രസംഗം പുതിയ കാര്യമെന്ന നിലയിലാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇത് നാണക്കേടാണ്. ഇന്നലെ നടത്തിയ പ്രസംഗം ഇന്ന് പുറത്ത് വിട്ട് വാര്‍ത്ത സൃഷ്ടിച്ചതിന് പിന്നില്‍ മറ്റെന്തോ ഉണ്ട്. മാധ്യമങ്ങള്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. ദുരുദ്ദേശപരമായ ആരോപങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പ്രസംഗം പ്രവര്‍ത്തകരെ […]
രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടു
ശബരിമല: അയ്യപ്പ ധര്‍മസേന പ്രസിഡന്‍റ് രാഹുല്‍ ഈശ്വര്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് പുറപ്പെട്ടു. തീര്‍ഥാടകര്‍ക്ക് പമ്പയിലേക്ക് പോകാന്‍ വേണ്ടത്ര ബസില്ലാതിരുന്നതില്‍ പ്രതിഷേധിച്ച് നിലയ്ക്കലില്‍ നിന്നും പമ്പ വരെ കാല്‍ നടയായാണ് രാഹുല്‍ എത്തിയത്. തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോള്‍ യുവതീ പ്രവേശന വിഷയത്തിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രാഹുല്‍ വീണ്ടും ശബരിമലയിലേക്ക് വരുന്നത്.
ശബരിമലയിലെ അനധികൃത നിര്‍മാണം പൊളിക്കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി അറിയിച്ചു. അതേസമയം, ശബരിമലയിലെ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താമെന്നും കോടതി വ്യക്തമാക്കി. ശബരിമലയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചു നിർമ്മാണം നടത്തണം. നിയമപരമായ കെട്ടിടങ്ങൾക്ക് അറ്റകുറ്റപ്പണി നടത്താം. ഇതിന് ഏതൊക്കെ കെട്ടിടങ്ങൾ നിയമപരമാണെന്ന് ആദ്യം കണ്ടെത്തണം. സർക്കാർ, ദേവസ്വം ബോർഡ്, കളക്ടർ എന്നിവർക്കായിരിക്കും ഇതിന്‍റെ ചുമതലയെന്നും സുപ്രീംകോടതി അറിയിച്ചു. എന്നാൽ കെട്ടിടങ്ങൾ പൊളിക്കുന്നതിന് തീർഥാടന കാലം കഴിയുന്നതുവരെ ഉത്തരവിടരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നിർമ്മാണങ്ങൾ നിയമവിരുദ്ധമാണെന്നു കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ വിശദീകരണം നൽകി. […]









