ശബരിമലയില്‍ യുവതികള്‍ക്കായി രണ്ടുദിവസം മാറ്റിവയ്ക്കാം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല: യുവതികള്‍ക്കായി ശബരിമലയില്‍ രണ്ടുദിവസം മാറ്റിവയ്ക്കാവുന്നതാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശബരിമലയില്‍ പോകാന്‍ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹര്‍ജിയിലാണ് സ്റ്റേറ്റ് അറ്റോര്‍ണി ഈ നിലപാട് അറിയിച്ചത്. യുവതികള്‍ക്ക് ദര്‍ശനത്തിനായി മൂന്ന് ദിവസം മാറ്റിവയ്ക്കണമെന്ന് വാദത്തിനിടെ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിന് മറുപടിയായാണ് സര്‍ക്കാര്‍ പുതിയ നിലപാട് അറിയിച്ചത്. എന്നാല്‍ അത് എത്ര പ്രയോഗികമാകുമെന്ന് കോടതി ആരാഞ്ഞു. യുവതികള്‍ക്ക് പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അര്‍ഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികള്‍ക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാന്‍ […]

കേ​ന്ദ്ര​മ​ന്ത്രി​ പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ്; തടഞ്ഞത് മറ്റൊരു കാര്‍

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​സ്പി ഹരിശങ്കര്‍. മന്ത്രിയുടെ വാ​ഹ​ന വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കാ​റാ​ണ് ത​ട​ഞ്ഞ​ത്. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് പരിശോധിച്ചത്. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും എസ് പി ഹരി ശങ്കര്‍ വ്യക്തമാക്കി. പോ​ലീ​സ് പ​ട്ടി​ക​യി​ലു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ര്‍ വാ​ഹ​ന​ത്തി​ലുണ്ടെന്ന് റി​പ്പോ​ര്‍​ട്ട് ഉ​ണ്ടാ​യി​രു​ന്നു. ഇതി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കാ​ര്‍ ത​ട​ഞ്ഞ​തോ​ടെ മ​ന്ത്രി സം​ഭ​വ​ സ്ഥല​ത്തേ​ക്കു തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. വാ​ഹ​നം പ​രി​ശോ​ധി​ച്ച​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ എ​ഴു​തി ന​ല്‍​കി​യെ​ന്നും എ​സ്പി കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍റിന് […]

ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടായോ പോകാം, ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ശരണമന്ത്രം വിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ കൂട്ടമായോ പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് ആധാരമാക്കിയ രേഖകള്‍ ഹാജരാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ശബരിമലയില്‍ സുരക്ഷാചുമതലയുളള എസ്പി യതീഷ് ചന്ദ്രയെയും വിജയ് സാഖറേയും പേരു പരാമര്‍ശിക്കാതെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഇരുവര്‍ക്കും മലയാളം അറിയില്ലേയെന്ന് കോടതി ചോദിച്ചു. ശബരിമലയിലെ സുരക്ഷാ ക്രമീകരണവുമായി […]

ശബരിമല നടവരുമാനം കുത്തനെ ഇടിഞ്ഞു

പത്തനംതിട്ട: വൃശ്ചികം ഒന്നു മുതല്‍ മൂന്ന് ദിവസത്തെ കണക്കില്‍ ശബരിമലയിലെ നടവരുമാനത്തില്‍ 7.27 കോടിയുടെ നഷ്ടം. കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ. പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്. കഴിഞ്ഞ സീസണില്‍ ഇതേ ദിവസങ്ങളില്‍ അരവണ വിറ്റുവരവില്‍ 5.09 കോടി ലഭിച്ചപ്പോള്‍ 3.32 കോടിയുടെ നഷ്ടം വരുത്തി ഇക്കുറി 1.76 കോടിയായി കുറഞ്ഞു. അപ്പം വില്‍പ്പനയില്‍ 43.22 ലക്ഷത്തിന്‍റെയും അഭിഷേകത്തിലൂടെ 3.28 ലക്ഷത്തിന്‍റെയും കാണിക്കയിനത്തില്‍ 1.29 കോടിയുടെയും മുറിവാടക […]

ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി:ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്‍റെ ചോദ്യം. ഇക്കാര്യത്തില്‍ ഉച്ചയ്ക്ക് 1.30ന് വിശദീകരണം നല്‍കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയില്‍ എത്തുന്ന ഭക്തരെയും പ്രതിഷേധക്കാരെയും പോലീസ് എങ്ങനെ തിരിച്ചറിയും. ആര്‍ക്കൊക്കെയാണ് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ബാധകമാവുക തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചിട്ടുണ്ട്. അതിനിടെ ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സമയ നിയന്ത്രണം ചോദ്യം ചെയ്ത് പ്രത്യേക അപേക്ഷയും […]

ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു

സന്നിധാനം: ശബരിമലയില്‍ ഭക്തരുടെ തിരക്ക് ഏറുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമലയിലൊരുക്കിയിരിക്കുന്ന ക്രമീകരണങ്ങളില്‍ തൃപ്തിയും സന്തോഷവും രേഖപ്പെടുത്തി അയ്യപ്പഭക്തര്‍. നെയ്യഭിഷേകത്തിന് കൂടുതല്‍ സമയം. സന്നിധാനത്ത് വിരിവെച്ച്‌ ഭക്തര്‍ . മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്ന ആദ്യ രണ്ട് ദിനങ്ങളില്‍ അയ്യപ്പഭക്തരുടെ തിരക്ക് പൊതുവെ കുറവായിരുന്നു. എന്നാല്‍ 19, 20 തീയതികളില്‍ പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളുമായി അയ്യപ്പ ദര്‍ശന പുണ്യം നേടിയത്. 20ാം തീയതി […]

സന്നിധാനത്ത് പോകാന്‍ ഭയം; 110 പേരടങ്ങുന്ന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി

പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനം നടത്താതെ ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം തിരിച്ചുപോയി. മുംബൈയില്‍ നിന്നുവന്ന 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോയത്. ഇതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തിരിച്ചുപോകുന്നതെന്ന് സംഘം അറിയിച്ചു. ശബരിമല ദര്‍ശനത്തിനായി എരുമേലിയില്‍ എത്തിയ സംഘം തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ശബരിമലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് തീരുമാനമെന്ന് സംഘം അറിയിച്ചു. 13 കുട്ടികളും 12 മാളികപ്പുറങ്ങളും അടങ്ങുന്ന സംഘം ആര്യങ്കാവ് ശാസ്താ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിപ്പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭയം കൊണ്ടാണ് […]

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു

പമ്പ: ശശികല സന്നിധാനത്തേക്ക് നീങ്ങിയതിന്‍റെ പിന്നാലെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു. പൊലീസ് നിര്‍ദേശ പ്രകാരമാണ് സര്‍വ്വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്. സമയം മാറുന്നതോടെ ഈ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യമാണുള്ളത്. സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മടങ്ങുന്നതിനും ഇത് പ്രശ്‌നങ്ങള്‍ സൃഷടിക്കും.

നാമജപ പ്രതിഷേധം; കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസെടുത്തു

പമ്പ: ശബരിമലയില്‍ ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ചിത്തിര ആട്ട വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ മണിയാര്‍ ക്യാമ്പില്‍ പ്രത്യേകം ചോദ്യം ചെയ്യുകയാണ്. സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. നിരവധി പേരെ രാത്രി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കെ സുരേന്ദ്രന്‍ രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു;തെളിവുമായി കടകംപള്ളി സുരേന്ദ്രന്‍- video

പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതു മുതലുള്ള ആരോപണങ്ങള്‍ പൊളിച്ചടുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരേന്ദ്രന്‍ പൊലീസിന്‍റെ കൃത്യനിര്‍വ്വഹണത്തെ അടക്കം തടസ്സപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതല്‍ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തില്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെയൊക്കെ പൊളിച്ചടുക്കിയിരിക്കുകയാണ് കടകംപള്ളി. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്‍ രംഗത്തെത്തിയത്. തന്നെ മര്‍ദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍, […]