ശബരിമല നടവരുമാനം കുത്തനെ ഇടിഞ്ഞു

പത്തനംതിട്ട: വൃശ്ചികം ഒന്നു മുതല്‍ മൂന്ന് ദിവസത്തെ കണക്കില്‍ ശബരിമലയിലെ നടവരുമാനത്തില്‍ 7.27 കോടിയുടെ നഷ്ടം. കഴിഞ്ഞ സീസണില്‍ 11,91,87,940 രൂപ ലഭിച്ച സ്ഥാനത്ത് ഇക്കുറിയത് 4,64,93,705 രൂപ.

പ്രധാനപ്പെട്ട എല്ലാ വഴിപാട് ഇനങ്ങളിലും പ്രകടമായ കുറവാണുള്ളത്. കഴിഞ്ഞ സീസണില്‍ ഇതേ ദിവസങ്ങളില്‍ അരവണ വിറ്റുവരവില്‍ 5.09 കോടി ലഭിച്ചപ്പോള്‍ 3.32 കോടിയുടെ നഷ്ടം വരുത്തി ഇക്കുറി 1.76 കോടിയായി കുറഞ്ഞു.

അപ്പം വില്‍പ്പനയില്‍ 43.22 ലക്ഷത്തിന്‍റെയും അഭിഷേകത്തിലൂടെ 3.28 ലക്ഷത്തിന്‍റെയും കാണിക്കയിനത്തില്‍ 1.29 കോടിയുടെയും മുറിവാടക ഇനത്തില്‍ 23. 28 ലക്ഷത്തിന്‍റെയും സംഭാവനയിനത്തില്‍ 8.97 ലക്ഷത്തിന്‍റെയും കുറവാണുണ്ടായത്. ഒാരോ വര്‍ഷവും ശരാശരി 10 ശതമാനത്തിലേറെ വര്‍ദ്ധനവ് ഉണ്ടാകുന്ന സ്ഥാനത്താണ് കടുത്ത നിയന്ത്രണങ്ങള്‍ കാരണം വരുമാനത്തിലെ ഇൗ നഷ്ടം.

prp

Related posts

Leave a Reply

*