ശബരിമല നട വീണ്ടും തുറന്നു

പത്തനംതിട്ട: ശബരിമല നട വീണ്ടും തുറന്നു. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചതോടെ പരിഹാരക്രിയകൾക്ക് വേണ്ടി നട അടച്ചിരുന്നു. ശുദ്ധിക്രിയയ്ക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ നട തുറന്നിരിക്കുന്നത്. ഇന്ന് പുലർച്ചെ മൂന്ന് 3.45 ഓടെയാണ് ബിന്ദുവും കനക ദുർഗയും സന്നിധാനത്തെത്തി  ദർശനം നടത്തിയത്. പുലർച്ചെ  4 മണിയോടെ യുവതികൾ സന്നിധാനത്ത്  എത്തിയെന്ന വിവരം ലഭിച്ചിരുന്നുവെങ്കിലും നീണ്ട നേരത്തെ അന്വേഷണത്തിനൊടുവിൽ, യുവതികൾ കയറിയത് സന്നിധാനത്ത് തന്നെയാണ് എന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ശുദ്ധിക്രിയകള്‍ക്കായി ശബരിമല നട അടച്ചു; സന്നിധാനത്ത് നിന്ന് തീര്‍ത്ഥാടകരെ മാറ്റുന്നു

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ചു. തുടര്‍ന്ന് സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മാറ്റുകയാണ്. മേല്‍ശാന്തി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. സന്നിധാനത്ത് ശുദ്ധികത്രിയ നടത്താനും തീരുമാനമായി. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസി സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച്‌ പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു. ശബരിമലയില്‍ […]

കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച്‌ പൊലീസ്- video

പത്തനംതിട്ട: ശബരിമലയില്‍ ഏല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തി. ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ഇരുവരും ശബരിമല ദര്‍ശനം നടത്തിയത്. മഫ്തി പൊലീസിന്‍റെ സുരക്ഷയിലായിരുന്നു ഇരുവരും ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. ഇരുവരും മുഖം മറച്ചിരുന്നു. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശബരിമലയില്‍ നട തുറക്കുന്നത്. യുവതികള്‍ മലകയറിയത് പൊലീസ് സ്ഥിരീകരിച്ചു. […]

മണ്ഡലകാലം അവസാനിച്ചു; മകരവിളക്കിനായി 30ന് നട തുറക്കും

പത്തനംതിട്ട: നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ടു നിന്ന മണ്ഡലകാലത്തിന് ഒടുവില്‍ ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി ശബരിമല നടയടച്ചു. പതിനായിരങ്ങളാണ് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്ക് ദര്‍ശനം തേടി സന്നിധാനത്തെത്തിയത്. അയ്യപ്പ വിഗ്രഹത്തില്‍ അണിഞ്ഞിരുന്ന തങ്ക അങ്കി അഴിച്ചുമാറ്റി പുഷ്പാഭിഷേകം നടന്നു. തുടര്‍ന്ന് അത്താഴപൂജ. അതിന് ശേഷം മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി അയ്യപ്പവിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി. ജപമാലയും വടിയും അണിയിച്ച് അയ്യപ്പനെ ധ്യാനനിരതനാക്കി. തുടര്‍ന്ന് ശ്രീകോവിലില്‍ മേല്‍ശാന്തിയും പരികര്‍മ്മികളും ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കി നടയടച്ചു. ഈമാസം 30ന് […]

മണ്ഡലകാലത്തിന് ഇന്ന് സമാപനം; ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

പമ്പ: ശബരിമലയില്‍ മണ്ഡലകാലത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ചാണ് മണ്ഡല പൂജ നടക്കുന്നത്. മണ്ഡലകാലത്തിന്‍റെ അവസാന ദിവസങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്നലെ സന്നിധാനത്തെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശരണം വിളികളോടെയാണ് തങ്ക അങ്കി സന്നിധാനത്തെത്തിച്ചത്. […]

ശബരിമലയില്‍ പൊലീസുകാര്‍ ബൂട്ടിട്ട് കയറിയതിനാല്‍ ശുദ്ധിക്രിയ വേണം: കണ്ഠരര് രാജീവര്

സന്നിധാനം: ശബരിമലയില്‍ സന്നിധാനത്തിനടുത്ത് പൊലീസ് ബൂട്ടിട്ട് എത്തിയതിനാല്‍ ശുദ്ധിക്രിയ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ട്രാന്‍സ്ജെന്‍ഡറുകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയപ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരാണ് ബൂട്ടും ഷീല്‍ഡും ധരിച്ച്‌ എത്തിയത്. ബുധനാഴ്ചയ്ക്ക് മുമ്പ് ശുദ്ധിപരിഹാരക്രിയ വേണമെന്നാണ് തന്ത്രി നിര്‍ദേശിച്ചത്. ഇന്ന് തന്നെ ശുദ്ധിക്രിയ നടത്തും. ഇന്നലെയാണ് നാല് ട്രാന്‍സ് ജെന്‍ഡറുകള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ ബൂട്ടും ഷീല്‍ഡും ലാത്തിയും ധരിച്ച്‌ സന്നിധാനത്തിന് തൊട്ടുപിന്നിലെ മേല്‍പ്പാലത്തിലാണ് കയറിയത്. ഇത് ആചാരലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് […]

പ്രതിഷേധങ്ങളുണ്ടായില്ല; ട്രാന്‍സ്ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പൊലീസ് അനുമതി ലഭിച്ച ട്രാന്‍സ്‌ജെന്‍ഡറുകള്‍ സന്നിധാനത്തെത്തി.  കോട്ടയം, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ നിന്നുള്ള നാലംഗസംഘമാണ് ഇന്ന് രാവിലെ മല ചവിട്ടിയത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും മൂന്നു പേര്‍ നേരത്തേ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതി അംഗം ഡി.ജി.പി എ.ഹേമചന്ദ്രനുമായി ഇവര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. തങ്ങള്‍ ദര്‍ശനം നടത്തുന്നതില്‍ ആരും ഇതുവരെ എതിര്‍പ്പ് ഉന്നയിച്ചിട്ടില്ലെന്നും സംഘത്തിലെ ഒരാള്‍ക്ക് വിദേശത്ത് സ്റ്റേജ് ഷോയ്ക്ക് പോകണമെന്നും ഇവര്‍ അറിയിച്ചു. ഇന്നലെ ഐ.ജി മനോജ് എബ്രഹാമുമായും […]

ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് കണ്ഠരര് രാജീവര്

പത്തനംതിട്ട: ശബരിമലയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്‌സിന് ദര്‍ശനം നടത്താമെന്ന് തന്ത്രി വ്യക്തമാക്കിയതായി ദി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പന്തളം കൊട്ടാരവും ഇക്കാര്യത്തില്‍ സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തടസമില്ലെന്ന് പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെ. പി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് യുവതികളുടെ വേഷം ധരിച്ചെത്തുന്നത് ആശയക്കുഴപ്പത്തിനിടയാക്കുമെന്നും നാരായണ വര്‍മ്മ പറഞ്ഞു. സുഗമമായ മണ്ഡല […]

പമ്പ-ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്ആര്‍ടിസി

ശബരിമല: പമ്പ-ത്രിവേണി റൂട്ടില്‍ അയ്യപ്പന്മാര്‍ക്ക് സൗജന്യയാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ത്രിവേണി പെട്രോള്‍ പമ്പ് മുതല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വരെ രണ്ട് ബസ് സര്‍വ്വീസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ പമ്പ-ത്രിവേണി റൂട്ടില്‍ 10 രൂപ നിരക്കില്‍ യാത്ര ചെയ്യാന്‍ ഒരുക്കിയിരുന്ന ബസാണ് ഇപ്പോള്‍ പൂര്‍ണമായും സൗജന്യമാക്കിയത്. ഇത്തവണ തീര്‍ഥാടകരുടെ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കല്‍ പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമേയുള്ളു നിലയ്ക്കല്‍ നിന്നു പമ്പയ്ക്കുള്ള ടിക്കറ്റ് എടുക്കുമ്പോള്‍ മടക്കയാത്ര ഉള്‍പ്പെടെയാണ് ലഭിക്കുന്നത്. അതിനാല്‍ അയ്യപ്പന്മാരുടെ […]

ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്

കൊച്ചി: ശബരിമലയുടെ നിയന്ത്രണം ഇനി പൂര്‍ണമായും ഹൈക്കോടതി നിയമിച്ച മേല്‍നോട്ട സമിതിക്ക്. ഈ മണ്ഡലകാലത്ത് ശബരിമലയുടെ പൂര്‍ണ നിയന്ത്രണം മൂന്ന് അംഗ മേല്‍ നോട്ട സമിതിയെ ഏല്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ സമിതിയോട് സഹകരിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളിലും സമിതിക്ക് ഇടപെടാമെന്നും ഉത്തരവില്‍ പറയുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇനി മുതല്‍ സമിതിയെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്ത് തീരുമാനവും ഉടനടി എടുക്കാനും നടപ്പാക്കാനും സമിതിക്ക് അധികാരമുണ്ടാകും. ഏതെങ്കിലും കാര്യത്തില്‍ സമിതിക്ക് […]