ശബരിമലയില്‍ പൊലീസുകാര്‍ ബൂട്ടിട്ട് കയറിയതിനാല്‍ ശുദ്ധിക്രിയ വേണം: കണ്ഠരര് രാജീവര്

സന്നിധാനം: ശബരിമലയില്‍ സന്നിധാനത്തിനടുത്ത് പൊലീസ് ബൂട്ടിട്ട് എത്തിയതിനാല്‍ ശുദ്ധിക്രിയ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ട്രാന്‍സ്ജെന്‍ഡറുകള്‍ സന്നിധാനത്ത് ദര്‍ശനത്തിനെത്തിയപ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരാണ് ബൂട്ടും ഷീല്‍ഡും ധരിച്ച്‌ എത്തിയത്.

ബുധനാഴ്ചയ്ക്ക് മുമ്പ് ശുദ്ധിപരിഹാരക്രിയ വേണമെന്നാണ് തന്ത്രി നിര്‍ദേശിച്ചത്. ഇന്ന് തന്നെ ശുദ്ധിക്രിയ നടത്തും. ഇന്നലെയാണ് നാല് ട്രാന്‍സ് ജെന്‍ഡറുകള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത്. ഇവര്‍ക്ക് സുരക്ഷ ഒരുക്കാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ ബൂട്ടും ഷീല്‍ഡും ലാത്തിയും ധരിച്ച്‌ സന്നിധാനത്തിന് തൊട്ടുപിന്നിലെ മേല്‍പ്പാലത്തിലാണ് കയറിയത്.

ഇത് ആചാരലംഘനമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

prp

Related posts

Leave a Reply

*