സന്നിധാനത്ത് കര്‍ശന സുരക്ഷ; പോലീസിനും ഇളവില്ല

പത്തനംതിട്ട: ശബരിമല സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്ന പോലീസിന് ഡ്രസ് കോഡില്‍ ഒരുതരത്തിലുള്ള ഇളവും വേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചു. പതിനെട്ടാം പടിയിലും സോപാനത്തിലും ജോലി ചെയ്യുന്നവര്‍ക്ക് മാത്രമാകും ഇളവുണ്ടായിരിക്കുക. ബാക്കിയുള്ളവര്‍ ഡ്രസ് കോഡ് കൃത്യമായി പാലിക്കണമെന്നും ഷൂസും ലാത്തിയും ഷീല്‍ഡും കരുതിയിരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

മുന്‍കാലങ്ങളില്‍ ശബരിമലയിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ഡ്രസ് കോഡില്‍ ഇളവുണ്ടായിരുന്നു. ബെല്‍റ്റോ ഷൂസോ ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നില്ല. സംഘര്‍ഷ സാധ്യത കൂടി കണക്കിലെടുത്താണ് ലാത്തിയും ഷീല്‍ഡും നിര്‍ബന്ധമായി കരുതാന്‍ പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്ത്രീപ്രവേശന വിധി വന്ന ശേഷം രണ്ടു തവണ നട തുറന്നപ്പോഴും സന്നിധാനത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടായിരുന്നു.

prp

Related posts

Leave a Reply

*