ഇരുമുടിക്കെട്ട് കെട്ട് ഇല്ലാതെയും ശബരിമല ദര്‍ശനം നടത്താമെന്ന് കോടതി

കൊച്ചി: പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളുവെന്നു ഹൈക്കോടതി. ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നു വ്യക്തമാക്കുകയായിരുന്നു കോടതി.  വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ഇന്‍റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

വിശ്വാസികളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് ഉത്തരവ് വിശ്വാസികള്‍ക്ക് പ്രവേശനം നല്കാനാണ്.  അതിനനുസരിച്ച്‌ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല എല്ലാവരുടേയുമാണ്, ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയ്ക്ക് പോകാം. പതിനെട്ടാം പടിയിലൂടെ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച്‌ ഈ കീഴ്വഴക്കം നിലനിന്നു പോരുന്നതാണ്. ഏതു മതസ്ഥര്‍ക്കും പ്രവേശിക്കാനുള്ള അവകാശം ശബരിമലയില്‍ ഉണ്ടെന്നു കോടതി പറഞ്ഞു. ഹര്‍ജി തള്ളുകയായിരുന്നു കോടതി.

prp

Related posts

Leave a Reply

*