മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്ന് കമ്മീഷണര്‍

പത്തനംതിട്ട: നവംബര്‍ 16ന് തുടങ്ങുന്ന മണ്ഡല മകര വിളക്ക് സീസണിലും ശബരിമല, പമ്പ, നിലയിക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാര്‍ ഒരുവിഭാഗം സ്ത്രീകളെ തടയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം ആള്‍ക്കൂട്ടം എത്തുമെന്നിരിക്കേ പ്രക്ഷോഭത്തിനിടെ ജനം പരക്കം പായുന്നത് തീര്‍ത്ഥാടകരുടേയും പോലീസിന്റെയും മറ്റും ജീവപായത്തിന് വരെ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ മാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ പ്രതിഷേധക്കാരും വിശ്വാസ സംരക്ഷകരായ ഭക്തരും സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ പ്രതിഷേധിച്ചിരുന്നു. 16 കേസുകളെടുത്തു. സ്ത്രീകളെ തടയാന്‍ രാഷ്ട്രീയ സംഘടനകളിലെ പ്രതിഷേധക്കാര്‍ സന്നിധാനത്തും പരിസരത്തും തങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കവിതയും രഹ്നയും സംരക്ഷണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഐജി പോലീസ് സംരക്ഷണം നല്‍കിയെങ്കിലും പ്രതിഷേധക്കാര്‍ വഴി തടഞ്ഞതോടെ മടങ്ങേണ്ടിവന്നു. എന്നാല്‍ മുഖ്യമന്ത്രി ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്നും കോടതി വിധി നടപ്പാക്കുമെന്നും തറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. വിഷയത്തില്‍ വരാനിരിക്കുന്നത് പ്രതിഷേധത്തിന്‍റെ നാളുകളായിരിക്കുമെന്ന് ചുരുക്കം.

prp

Related posts

Leave a Reply

*