ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം വികൃതമാക്കിയ നിലയിലും ആയിരുന്നു. ഇവ സ്ഥാനപതിയുടെ വസതിയെ ഉദ്യാനത്തില്‍ നിന്ന് കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട് .

കണ്ണിലെ കരടായിരുന്ന ജമാല്‍ ഖഷോഗ്ഗിയെ സൗദി ഇല്ലാതാക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ നടന്നെങ്കിലും സൗദി സംഭവത്തില്‍ ഒളിച്ചുകളിക്കുന്നുവെന്ന ആരോപണം ശക്തമാണ്. മൃതദേഹ അവശിഷ്ടങ്ങള്‍ സ്ഥാനപതിയുടെ വസതിയ്ക്ക് അരികിലെ കിണറ്റില്‍ കണ്ടെത്തിയെന്ന് തുര്‍ക്കിയിലെ റോഡിന പാര്‍ട്ടി നേതാവ് ആരോപിച്ചിരുന്നു.

ഖഷോഗ്ഗിയുടെ മരണത്തിന് പിന്നില്‍ സൗദിയുടെ പങ്ക് പുറത്തുകൊണ്ടുവരുമെന്ന് തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗന്‍ പറഞ്ഞതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാണാതായ സമയം മുതല്‍ തുര്‍ക്കി സൗദിയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. ഖഷോഗ്ഗിയെ കാണാതായതിന് പിന്നില്‍ സൗദിയാണെന്ന് തുടക്കമേ ആരോപിച്ചിരുന്നു തുര്‍ക്കി.

പിന്നീട് ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൗദി തുറന്നുസമ്മതിക്കുകയായിരുന്നു. പ്രതികളെ പിടികൂടിയെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹത്തെ പറ്റി സൗദി പ്രതികരിക്കാത്തത് എന്താണെന്നും എര്‍ദോഗന്‍ ചോദിക്കുന്നു. തങ്ങളുടെ കൈവശം സൗദിയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് തുര്‍ക്കി അവകാശപ്പെട്ടിരുന്നു. എന്നാല്‍ കാര്യമായ തെളിവൊന്നും പുറത്തുവിട്ടിട്ടുമില്ല. കൊലപാതകം ദിവസങ്ങള്‍ക്ക് മുമ്പ് ആസൂത്രണം ചെയ്തതാണെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു.

സെപ്തംബര്‍ 28 ന് വിവാഹത്തിന്‍റെ രേഖകള്‍ ശരിയാക്കാനാണ് ഖഷോഗ്ജി തുര്‍ക്കിയിലെത്തുന്നത്. എത്തിയത് മുതല്‍ ഖഷോഗ്ജിയെ അവര്‍ പിന്തുടരുന്നുണ്ടായിരുന്നു . കൊലയ്ക്ക് വേണ്ടിയുള്ള റോഡ് മാപ്പ് തയ്യാറാക്കുകയായിരുന്നു എന്നും എര്‍ദോഗാന്‍ ആരോപിച്ചു. അന്താരാഷ്ട്ര പ്രതിഷേധം സൗദിയ്‌ക്കെതിരെ ശക്തമാകുകയാണ് .

prp

Related posts

Leave a Reply

*