മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി

പഞ്ച്കുല: മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി. ഗുര്‍മീത് ഉള്‍പ്പെടെ നാല് പേരെയാണ് പഞ്ച്കുലയിലെ പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി വിധിച്ചത്. ജനുവരി 17 ന് കോടതി ശിക്ഷ വിധിക്കും. 2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. […]

ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ ശരീരാവശിഷ്ടങ്ങള്‍ ഇസ്താംബുളിലെ സൗദി സ്ഥാനപതിയുടെ വസതിയില്‍ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മൃതദേഹം വെട്ടിനുറുക്കിയ നിലയിലും മുഖം വികൃതമാക്കിയ നിലയിലും ആയിരുന്നു. ഇവ സ്ഥാനപതിയുടെ വസതിയെ ഉദ്യാനത്തില്‍ നിന്ന് കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട് . കണ്ണിലെ കരടായിരുന്ന ജമാല്‍ ഖഷോഗ്ഗിയെ സൗദി ഇല്ലാതാക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ നടന്നെങ്കിലും സൗദി സംഭവത്തില്‍ ഒളിച്ചുകളിക്കുന്നുവെന്ന ആരോപണം ശക്തമാണ്. മൃതദേഹ അവശിഷ്ടങ്ങള്‍ സ്ഥാനപതിയുടെ വസതിയ്ക്ക് അരികിലെ കിണറ്റില്‍ കണ്ടെത്തിയെന്ന് തുര്‍ക്കിയിലെ […]

ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വെട്ടി കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്‍ട്ടറര്‍ സുബര്‍ന നോഡി (32) യാണ് കൊല്ലപ്പെട്ടത്. ജാഗ്രതോ ബംഗാളോ എന്ന പത്രത്തിലും ഇവര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ 9 വയസ്സുള്ള മകളോടൊപ്പം പാമ്ബ്‌നയിലാണ് താമസിയ്ക്കുന്നത്. രാത്രി 10-11 മണിയ്ക്കുള്ളിലാണ് അക്രമികള്‍ വീട്ടില്‍ എത്തിയത്. കോളിംഗ് ബെല്‍ അടിച്ച്‌ അകത്തു കടന്ന ഉടന്‍ തന്നെ ഇവര്‍ സുബര്‍നയെ വെട്ടുകയായിരുന്നു. ബഹളം കേട്ട് […]

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം: അക്രമികളെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ ദക്ഷിണ കശ്മീരിലുള്ള അക്രമികളും ഒരാള്‍ പാകിസ്ഥാാനില്‍ നിന്നുള്ളയാളുമാണ്. ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരി സിങ്(എസ്.എം.എച്ച്‌.എസ്) ആശുപത്രിയില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ട നവീദ് ജാട്ട് എന്ന തീവ്രവാദിയാണ് ബുഖാരിയുടെ കൊലയിലും പ്രവര്‍ത്തിച്ചവരിലൊരാള്‍. ലഷ്‌കറെ തോയിബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് നവീദ് ജാട്ട്. ബുഖാരിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ച പാക് ബ്ലോഗറിനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റൈസിങ് […]

ഗൗരി ലങ്കേഷിന്‍റെ കൊലയാളിയെന്നു സംശയിക്കുന്നയാള്‍ അറസ്റ്റില്‍

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച്‌ കൊന്ന കേസില്‍ പ്രധാനിയെ കര്‍ണാടക പോലീസ് പിടികൂടി. ഗൗരി ലങ്കേഷിനെ വെടിവച്ചുവെന്ന് കരുതുന്ന വ്യക്തിയാണ് അറസ്റ്റിലായത്. മറാത്തി സംസാരിക്കുന്ന ഇയാളെ മഹാരാഷ്ട്രയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളെ അറിയിക്കുമെന്നാണ് പോലീസ് പ്രതികരിച്ചത്. സംശയത്തിലുള്ള വ്യക്തിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. ഇതിനോട് സാമ്യമുള്ള വ്യക്തി തന്നെയാണ് അറസ്റ്റിലായതെന്നാണ് വിവരം. ബെംഗളൂരുവിലെ […]

കാണ്‍പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ലക്നൗ: കാണ്‍പൂരിലെ ബില്‍ഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. നവീന്‍ ഗുപ്ത (35)  എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇന്നലെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവെക്കുകയായിരുന്നു. കൊലയാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. സഹോദരന്‍റെ വസ്ത്ര വ്യാപാരത്തിന് പിന്നില്‍ നിന്ന് ആരോ വിളിച്ചതനുസരിച്ച്‌ പോയ ഗുപ്തക്ക് വെടിയേല്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ സഹോദരനും മറ്റും നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗുപ്തയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു ശേഷം അഞ്ചാമത്തെ    […]

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി

ത്രിപുര: അഗര്‍ത്തലയില്‍  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദിന്‍രാത് എന്ന ചാനലിലെ റിപ്പോര്‍ട്ടര്‍ ശാന്തനു ഭൗമിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. ഇന്‍റിജീനിയസ് പീപ്പിള്‍സ് ഫ്രണ്ടും, ഗണ മുക്തി പരിഷതും തമ്മിലുള്ള  സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ ശാന്തനുവിനെ തട്ടിക്കൊണ്ടു പോയത്.പിന്നീട് ഗുരുതരാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ അഗര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചു കുറച്ചു ദിവസങ്ങളായി ഇവിടെ സംഘര്‍ഷങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന്‍ നിരവധി പേര്‍ക്ക് […]