മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകം: അക്രമികളെ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ ദക്ഷിണ കശ്മീരിലുള്ള അക്രമികളും ഒരാള്‍ പാകിസ്ഥാാനില്‍ നിന്നുള്ളയാളുമാണ്.

ഫെബ്രുവരിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരി സിങ്(എസ്.എം.എച്ച്‌.എസ്) ആശുപത്രിയില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ച്‌ രക്ഷപ്പെട്ട നവീദ് ജാട്ട് എന്ന തീവ്രവാദിയാണ് ബുഖാരിയുടെ കൊലയിലും പ്രവര്‍ത്തിച്ചവരിലൊരാള്‍. ലഷ്‌കറെ തോയിബയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് നവീദ് ജാട്ട്.

ബുഖാരിക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ച പാക് ബ്ലോഗറിനെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. റൈസിങ് കശ്മീര്‍ എന്ന സ്ഥാപനത്തിന്റെ ചീഫ് എഡിറ്ററായിരുന്ന ശുജാഅത്ത് ബുഖാരി ജൂണ്‍ 14നാണ് വെടിയേറ്റു മരിച്ചത്. അദ്ദേഹത്തിന്‍റെ സുരക്ഷാജീവനക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

prp

Related posts

Leave a Reply

*