കാണ്‍പൂരില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

ലക്നൗ: കാണ്‍പൂരിലെ ബില്‍ഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. നവീന്‍ ഗുപ്ത (35)  എന്ന മാധ്യമപ്രവര്‍ത്തകനാണ് ഇന്നലെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേര്‍ വെടിവെക്കുകയായിരുന്നു. കൊലയാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സഹോദരന്‍റെ വസ്ത്ര വ്യാപാരത്തിന് പിന്നില്‍ നിന്ന് ആരോ വിളിച്ചതനുസരിച്ച്‌ പോയ ഗുപ്തക്ക് വെടിയേല്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ സഹോദരനും മറ്റും നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഗുപ്തയെയാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.  മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു ശേഷം അഞ്ചാമത്തെ       മാധ്യമപ്രവര്‍ത്തകനാണ് കൊല്ലപ്പെടുന്നത്.

prp

Related posts

Leave a Reply

*