സെന്‍റ് ആന്‍ഡ്രൂസ് കടല്‍ തീരത്ത് അകപ്പെട്ട് മത്സ്യത്തൊഴിലാളി

തിരുവനന്തപുരം: കനത്ത കാറ്റും മഴയും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ജീവനുവേണ്ടി മല്ലടിച്ച്‌ ഒരാള്‍ സെന്‍റ് ആന്‍ഡ്രൂസ് കടല്‍ തീരത്ത്.   നേരത്തെ, കരയ്ക്കടിഞ്ഞ വള്ളത്തിലെ ജീവനക്കാരില്‍ ഒരാളാണ് കടലില്‍ കുടുങ്ങിയിരിക്കുന്നത്. തീരത്തുനിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് മല്‍സ്യബന്ധത്തിന് ഉപയോഗിക്കുന്ന ചാളത്തടിയില്‍ പിടിച്ചുകിടക്കുന്ന അവസ്ഥയില്‍ ഇയാളെ കണ്ടെത്തിയത്.

രാവിലെ ആറു മണിയോടെയാണ് ഒരാള്‍ കടലില്‍ കുടുങ്ങിയതായി പ്രദേശവാസികള്‍ കണ്ടെത്തിയത്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തീരത്തുള്ളവര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന്‍  കോസ്റ്റ് ഗാര്‍ഡിന്‍റെ ഒരു ബോട്ട് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. വിവരമറിയിച്ച്‌ മണിക്കൂറുകള്‍ക്കുശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ് ഗാര്‍ഡെത്തിയത്.

അതേസമയം, പൂന്തുറയില്‍നിന്നു കാണാതായവരെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധിക്കുകയാണ്. ഇവിടെനിന്നും പോയ മല്‍സ്യത്തൊഴിലാളികളില്‍ ചിലര്‍ രക്ഷപെട്ട് തിരിച്ചെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെത്തിയ ഇവര്‍ കരമാര്‍ഗം നാട്ടിലേക്കെത്തുകയായിരുന്നു.

 

ചെല്ലാനം, എടവനക്കാട് തീരപ്രദേശത്ത് വീടുകളില്‍ വെള്ളം കയറി. ഇവിടുത്തെ താമസക്കാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി തുടങ്ങി. വര്‍ക്കല ബീച്ചില്‍ 50 മീറ്ററോളം കടല്‍ തീരത്തേക്കു കയറി. കൊച്ചിയിലും പൊന്നാനിയിലും കടല്‍ക്ഷോഭം രൂക്ഷമാണ്.

 

prp

Related posts

Leave a Reply

*