ആഞ്ജലീന ജൂലിയെപ്പോലെയാവണം; വെളുക്കാന്‍ തേച്ചത് പാണ്ടായ ഒരു അവിശ്വസനീയ കഥ

ഹോളിവുഡ് സൂപ്പര്‍ താരം ആഞ്ജലീന ജൂലിയെപ്പോലെ സുന്ദരിയാവുകയെന്നതായിരുന്നു സെഹാര്‍ തബാര്‍ എന്ന പത്തൊമ്പതുകാരിയുടെ  ലക്ഷ്യം. അതിനായി  ഇറാനിയന്‍ യുവതി  വിധേയയായത് 52-ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍. ഒടുവില്‍ സംഭവിച്ചതോ? വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതുപോലെ ആളുകള്‍ കണ്ടാല്‍ പേടിക്കുന്ന രൂപമായി സെഹാര്‍ മാറി.

ആഞ്ജലീനയാകാന്‍ വേണ്ടി മെലിഞ്ഞ സഹാര്‍ 40 കിലോയോളം തൂക്കമാണ് കുറച്ചത്. ഒട്ടിയ കവിളും തടിച്ച ചുണ്ടുകളും മറ്റും സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തത്. മൂക്കും കവിളെല്ലും ആഞ്ജലീനയെപ്പോലെയാക്കുന്നതിനാണ് സെഹാര്‍ കൂടുതലും കഷ്ടപ്പെട്ടത്.

ഒടുവില്‍ ഈ പരീക്ഷണങ്ങള്‍ തന്നെയാണ് രൂപമാകെ വികൃതമാക്കിയതും.  ഏതാനും മാസം കൊണ്ടാണ് സെഹാര്‍ തന്‍റെ ഇഷ്ടനടിയുടെ രൂപത്തിലേക്ക് മാറാനായി ഈ കഷ്ടപ്പാടുകളൊക്കെ സഹിച്ചതെന്നതാണ് മറ്റൊരു ശ്രദ്ധേയ കാര്യം.

ഇറാനിലെ ആഞ്ജലീന ജൂലിയെന്ന് പലരും പരിഹസിക്കുന്ന സെഹാറിന്‍റെ ഇന്‍സ്റ്റഗ്രാം നിറയെ ആഞ്ജലീനയെ അനുകരിച്ച്‌ അവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ്. 3,18,000 ഫോളോവേഴ്സ് അവര്‍ക്കുണ്ട്. പ്രേതമെന്നും മറ്റും ചിലര്‍ വിളിക്കുമ്പോള്‍, മറ്റുപലരും ഇത് വെറും മേക്കപ്പാണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചെയ്യുന്നത്.

 

prp

Related posts

Leave a Reply

*