കെ. സുരേന്ദ്രന് ശബരിമലയിലെത്തി മകര വിളക്ക് ദര്‍ശിക്കാനാകില്ല

കൊച്ചി: മകര വിളക്ക് ദര്‍ശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇന്ന് പരി​ഗണിക്കേണ്ട കേസുകളുടെ ലിസ്റ്റില്‍ സുരേന്ദ്രന്‍റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യം […]

‘മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം’; അപേക്ഷയുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം. സുരേന്ദ്രന്‍റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ 23 ദിവസം ജയിലിൽ കിടന്നശേഷമാണ് കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിൽ ഇളവ് […]

മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയെന്ന് കമ്മീഷണര്‍

പത്തനംതിട്ട: നവംബര്‍ 16ന് തുടങ്ങുന്ന മണ്ഡല മകര വിളക്ക് സീസണിലും ശബരിമല, പമ്പ, നിലയിക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ പ്രശ്‌നസാധ്യതയുണ്ടെന്ന് ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതിഷേധക്കാര്‍ ഒരുവിഭാഗം സ്ത്രീകളെ തടയാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം ആള്‍ക്കൂട്ടം എത്തുമെന്നിരിക്കേ പ്രക്ഷോഭത്തിനിടെ ജനം പരക്കം പായുന്നത് തീര്‍ത്ഥാടകരുടേയും പോലീസിന്റെയും മറ്റും ജീവപായത്തിന് വരെ കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ പ്രതിഷേധക്കാരും വിശ്വാസ […]