ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും മാറ്റുന്നു

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്‍റെ പേര് വീണ്ടും മാറ്റാന്‍ നീക്കം.  ശ്രീ ധര്‍മശാസ്താ ക്ഷേത്രമെന്ന പഴയപേര് തിരിച്ചുകൊണ്ടുവരാനാണ്  പുതിയ തീരുമാനം. ഇതുസംബന്ധിച്ച തീരുമാനം നാളെ ചേരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലുണ്ടാകും.

കഴിഞ്ഞ ദേവസ്വം ബോര്‍ഡാണ് ശബരിമലയിലെ ക്ഷേത്രത്തിനു അയ്യപ്പസ്വാമി ക്ഷേത്രം എന്നു പേര് നല്‍കിയതായി വിജ്ഞാപനം ഇറക്കിയത്. പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ മുന്‍ ഭരണസമിതിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. സ്ത്രീകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിലെ ഇടതുസര്‍ക്കാര്‍ വാദത്തെ ഖണ്ഡിക്കാനായിരുന്നു അന്നത്തെ ബോര്‍ഡ് ക്ഷേത്രത്തിന്‍റെ പേര് മാറ്റിയത്.

ലോകത്തെവിടെയുമുള്ള ധര്‍മശാസ്ത ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദനീയമാണ്. എന്നാല്‍ അയ്യപ്പസ്വാമി ക്ഷേത്രം ഇതുമാത്രമേയുള്ളു. അതിനാല്‍ തന്നെ ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ല എന്ന നിലപാടിനെ ശക്തിപ്പെടുത്തുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. എന്നാല്‍ പേര് വീണ്ടും പഴയതാക്കുന്നതോടെ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് നിലവിലെ ദേവസ്വം ബോര്‍ഡെന്നാണ് സൂചന.

prp

Related posts

Leave a Reply

*