ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രാജകുടുംബത്തിലെ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ മടിയില്‍ ഇരുത്തി ശബരിമല ക്ഷേത്രത്തില്‍ വച്ചായിരുന്നു തന്‍റെ ചോറൂണെന്ന് ശബരിമല ഉപദേശക സമിതി നിയുക്ത ചെയര്‍മാന്‍ ടികെഎ നായരും വ്യക്തമാക്കി. പന്തളം രാജാവിന്‍റെ നിര്‍ദേശപ്രകാരമാണ് അന്ന് അമ്മയും അച്ഛനും ദര്‍ശനം നടത്തിയത്. 1939 നവംബര്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനകം ശബരിമലയില്‍ ചോറൂണിന് വേണ്ടി അച്ഛനും, അമ്മയും അമ്മാവനും കൂടി പോയി. അമ്മയുടെ മടിയില്‍ ഇരുന്ന് ശബരിമല ക്ഷേത്ര സന്നിധിയില്‍ വച്ച്‌ എനിക്ക് ചോറ് തന്നു എന്നാണ് അമ്മയും അച്ഛനും പറഞ്ഞത് – ടികെഎ നായര്‍ പറഞ്ഞു.

ബഹുമാനിക്കേണ്ടത് സാധാരണ ബുദ്ധിയ്ക്ക് തോന്നേണ്ട കാര്യമാണ്.  സനാധന ധര്‍മ്മത്തില്‍ വി്ശ്വസിക്കുന്നവര്‍ക്ക് സ്ത്രീപുരുഷ വിവേചനത്തെ ന്യായീകരിക്കാനാകില്ലെന്നും അതിന് പ്രത്യേക വേദമോ ശാസ്ത്രമോ പാണ്ഡിത്യമോ ഒന്നും ആവശ്യമുള്ളതായി തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

prp

Related posts

Leave a Reply

*