കടകംപള്ളിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി.

ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദപ്രസ്താവന. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പി ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു.

‘600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ വീട്ടില്‍ കൃത്യമായി എത്തിക്കുന്ന പിണറായി വിജയന് വോട്ട് കൊടുക്കാന്‍ നിങ്ങള് പറയണം. ഇല്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാല്‍ മതി. ഈ പൈസയും വേടിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ടുകൊണ്ട് ഒരാള്‍ മുകളിലിരിപ്പുണ്ട്. നിശ്ചയമായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. നമ്മളിത് പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും പോയി വേറെ എന്തെങ്കിലും പറഞ്ഞ് ഈ പാവപ്പെട്ടവരെ പറ്റിക്കും.’ എന്നായിരുന്നു പ്രസംഗം.കടകംപള്ളിയുടെ പ്രസംഗത്തിനെതിരെ മറ്റുപാര്‍ട്ടികള്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

prp

Related posts

Leave a Reply

*