കടകംപള്ളിക്ക് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞടുപ്പ് കമ്മീഷന്‍റെ താക്കീത്. മന്ത്രി ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. ക്ഷേമ പെന്‍ഷനുകള്‍ കൃത്യമായി വീട്ടിലെത്തിക്കുന്ന പിണറായി വിജയന് വോട്ട് ചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദപ്രസ്താവന. ഇക്കാര്യം പെന്‍ഷന്‍ വാങ്ങുന്ന വീട്ടുകാരോട് പറയണമെന്നും കടകംപള്ളി സുരേന്ദ്രന്‍ കണ്ണൂരില്‍ പി ജയരാജന്റെ തെരഞ്ഞടുപ്പ് റാലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു. ‘600 രൂപ 1200 രൂപയാക്കി പെന്‍ഷന്‍ […]

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള അവസാന തീയതി ഇന്ന് . ഇന്നലെ വരെ 154 പത്രികകൾ സമർപ്പിക്കപ്പെട്ടു. ഇന്ന് പത്രിക സമർപ്പിക്കുന്നവരിൽ വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധിയും തൃശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയും ഉൾപ്പെടുന്നു. മൂന്ന് പ്രധാന മുന്നണികളുടെയും പ്രധാന സ്ഥാനാർത്ഥികൾ എല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. നാളെയാണ് സൂക്ഷമ പരിശോധന. മുൻകരുതൽ എന്ന നിലയിൽ പ്രധാന മുന്നണികൾ എല്ലാ മണ്ഡലങ്ങളിലും ഡമ്മി സ്ഥാനാർത്ഥിക്ക് കൂടി […]

‘തൊഴിലാളികള്‍ക്ക് മാസം കുറഞ്ഞ വേതനം 18,000 രൂപയാക്കും’; സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറക്കി. സിപിഎമ്മിന്‍റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം  യെച്ചൂരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് മുഖ്യലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്‍ഷകര്‍ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും തുടങ്ങീ പതിനഞ്ച് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ളത്. രണ്ട് […]

മോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനം; പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥ സമിതിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തി. പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടായോ എന്ന് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചതായാണ് വിവരം. വിദഗ്ദ്ധ പരിശോധനയ്ക്കായി പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്‍റെ പകര്‍പ്പ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യേച്ചൂരിയുടെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് […]

ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെ ബിജെപി എതിര്‍ത്തു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദൈവം, മതം, ജാതി എന്നിവ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇങ്ങനെയുണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു. സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് […]